Football

സൂപ്പർ ഫോഡൻ; മാഞ്ചസ്റ്റർ ഡെർബിയിൽ സമനില പിടിച്ച് സിറ്റി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മത്സരം കരുത്താർജിക്കുന്നു. റാഷ്ഫോർഡിന്റെ ആദ്യ ​ഗോളിന് ഫിൽ ഫോഡൻ മറുപടി നൽകി. മത്സരം 60 മിനിറ്റ് പിന്നിടുമ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. എട്ടാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ​ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ​ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

തിരിച്ചുവരവിനായുള്ള കടുത്ത ശ്രമങ്ങൾ ആദ്യ പകുതിയിൽ സിറ്റിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഒടുവിൽ 45-ാം മിനിറ്റിൽ ​ഗോൾ നേട്ടത്തിനായുള്ള സുവർണാവസരം എർലിം​ഗ് ഹാലണ്ട് നഷ്ടപ്പെടുത്തി. വിൽ ഫോഡന്റെ ഹെഡർ പാസ് സിക്സ് യാർഡ് ബോക്സിനുള്ളിൽ ഹാലണ്ടിന് ലഭിച്ചു. ​ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഉൾപ്പടെ ആരും ഹാലണ്ടിന് അരികിൽ ഇല്ലായിരുന്നു. എങ്കിലും ഹാലണ്ടിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പോയി.

രണ്ടാം പകുതിയിലാണ് സിറ്റിയുടെ മറുപടി ഉണ്ടായത്. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച പന്ത് ഫിൽ ഫോഡൻ ഒരു ഇടംകാൽ ഷോട്ടിലൂടെ വലയിലെത്തിച്ചു. മത്സരം സമനില ആയതോടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റിയെയാണ് കളത്തിൽ കാണുന്നത്.

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; പോളിങ് ശതമാനം 60 കടന്നു, കൂടുതൽ ബംഗാളിൽ

SCROLL FOR NEXT