Football

അവസാന മിനിറ്റുകളിലെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഡല്‍ഹിക്കെതിരെ ഗോകുലം കേരളയ്ക്ക് മിന്നും വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഗോകുലം കേരള എഫ്‌സി. ഇന്ന് ഡല്‍ഹി എഫ്‌സിക്കെതിരെ നടന്ന എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന നിമിഷങ്ങളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മലബാറിയന്‍സ് വിജയം പിടിച്ചെടുത്തത്.

ശ്രീ ഭൈനി സാഹിബിലെ നാംധാരി സ്റ്റേഡിയത്തില്‍ ശക്തമായ കാറ്റ് കാരണം പ്രതികൂലമായ സാഹചര്യത്തിലായിരുന്നു മത്സരം നടന്നത്. ആദ്യ പകുതിയുടെ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം സെല്‍ഫ് ഗോളിലൂടെ ഡല്‍ഹി എഫ്‌സി ലീഡെടുത്തു. ഡല്‍ഹിക്ക് അനുകൂലമായി വിധിക്കപ്പെട്ട കോര്‍ണര്‍ ഗോകുലം ഡിഫന്‍ഡര്‍ നിധിന്‍ സ്വന്തം വലയിലാക്കിയതോടെയാണ് ആതിഥേയര്‍ മുന്നിലെത്തിയത്.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഗോകുലം കഠിനമായി പരിശ്രമിച്ചു. 86-ാം മിനിറ്റില്‍ ഗുര്‍തേജിന്റെ ഹാന്‍ഡ്‌ബോളില്‍ ഗോകുലത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസ് പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിന്റെ സമനില ഗോള്‍ നേടി. സീസണിലെ സ്പാനിഷ് താരം സ്വന്തമാക്കുന്ന 15-ാം ഗോളായിരുന്നു ഇത്.

ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഗോകുലത്തിന്റെ വിജയഗോള്‍ പിറന്നു. നൗഫല്‍ പിഎന്‍ നല്‍കിയ ക്രോസില്‍ നിന്നും അരങ്ങേറ്റക്കാരന്‍ ലാലിയന്‍സംഗ റെന്ത്‌ലെ നേടിയ ഗോളോടെ മലബാറിയന്‍സ് വിജയം ഉറപ്പിച്ചു.

ഐ ലീഗില്‍ ഗോകുലം സ്വന്തമാക്കുന്ന തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഡല്‍ഹിക്കെതിരെ നേടിയ വിജയത്തോടെ ഒന്നാമതുള്ള മൊഹമ്മെദന്‍സുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി കുറക്കാന്‍ ഗോകുലത്തിന് സാധിച്ചു. 29 പോയിന്റുമായി ഗോകുലം രണ്ടാമതും 34 പോയിന്റുള്ള മൊഹമ്മദെന്‍സ് ഒന്നാം സ്ഥാനത്തുമാണ്.

സൗത്ത് വയനാട് ഡിഎഫ്ഒയുടെ പരിധിയില്‍ വരുന്ന ചെമ്പ്രാ മലയിലെ ട്രക്കിങ്ങ്; നടന്നത് വന്‍തട്ടിപ്പ്

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ്, വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറി പ്രവര്‍ത്തനം നിലച്ചു; മൃതദേഹങ്ങളുമായി നെട്ടോട്ടം

'സമരം നിയമവിരുദ്ധം', ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ; വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം

പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരണം; പിന്നാലെ കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

SCROLL FOR NEXT