Football

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ചെൽസി. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയ ചെൽസിക്ക് തിരിച്ചടി നൽകിയത് 83-ാം മിനിറ്റിലെ റോഡ്രിയു​ടെ ​ഗോളാണ്. മത്സരത്തിന്റെ 71 ശതമാനവും പന്തിനെ നിയന്ത്രിച്ചത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ചെൽസിയേക്കാൾ മൂന്നിരട്ടി അവസരങ്ങൾ സൃഷ്ടിച്ച സിറ്റിക്ക് നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 67 ശതമാനവും സിറ്റി താരങ്ങളുടെ പാദങ്ങളിലായിരുന്നു പന്ത്. 13 തവണ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ട് തവണ മാത്രമാണ് സിറ്റി താരങ്ങൾ ലക്ഷ്യത്തിലേക്ക് ​ഗോൾ പായിച്ചത്. എന്നാൽ 42-ാം മിനിറ്റിലെ ​ഗോളിലൂടെ ചെൽസി മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം പകുതിയിലും സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. മത്സരത്തിൽ സിറ്റി താരങ്ങൾ 31 ഷോട്ടുകൾ പായിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് അടിച്ചത് ഒമ്പതെണ്ണം മാത്രമാണ്. ഒമ്പത് ഷോട്ടുകൾ മാത്രം അടിച്ച ചെൽസി അഞ്ചെണ്ണം ലക്ഷ്യത്തിലേക്ക് പായിച്ചു. പോയിന്റ് ടേബിളിൽ സിറ്റി മൂന്നാമതും ചെൽസി 10-ാമതുമാണ്.

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT