Football

വിക്രം പ്രതാപിന്റെ ഇരട്ടഗോളില്‍ ബെംഗളൂരു വീണു; പണി കിട്ടിയത് ബ്ലാസ്‌റ്റേഴ്‌സിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. ബെംഗളൂരു എഫ്‌സിയ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിക്രം പ്രതാപ് സിങ് മുംബൈയുടെ രണ്ട് ഗോളുകളും നേടിത്തിളങ്ങി.

സ്വന്തം തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമാണ് മുംബൈ പുലര്‍ത്തിയത്. 42-ാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ് ആദ്യ ഗോള്‍ നേടി ആതിഥേയരെ മുന്നിലെത്തിച്ചു. ലാലിയന്‍സുവാല ചാങ്‌തെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 58-ാം മിനിറ്റില്‍ വിക്രം വീണ്ടും ഗോള്‍ നേടി വിജയം ഉറപ്പിച്ചു.

വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറി. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള ബെംഗളൂരു പത്താമതാണ്.

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

SCROLL FOR NEXT