Football

ഐഎസ്എല്‍; പഞ്ചാബിന് മുന്നിലും നാണംകെട്ട് ബെംഗളൂരു എഫ്‌സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് പഞ്ചാബ് എഫ്‌സി. അരങ്ങേറ്റക്കാരായ പഞ്ചാബിനോട് ഒന്നിനെതിരെ മൂന്നുഗോളുകളുടെ നാണംകെട്ട പരാജയമാണ് സുനില്‍ ഛേത്രിക്കും സംഘത്തിനും വഴങ്ങേണ്ടി വന്നത്. തുടക്കത്തില്‍ ഇന്ത്യന്‍ നായകന്‍ ഛേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ മുന്‍ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ പിന്നീട് 3-1ന്റെ വമ്പന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-ാം മിനിറ്റില്‍ തന്നെ ബെംഗളൂരു ലീഡെടുത്തു. നായകന്‍ സുനില്‍ ഛേത്രിയുടെ ഗോളിന് ശേഷം ഉണര്‍ന്നു കളിച്ച പഞ്ചാബ് വില്‍മര്‍ ജോര്‍ദാനിലൂടെ തിരിച്ചടിച്ചു. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ 71-ാം മിനിറ്റില്‍ പഞ്ചാബ് രണ്ടാം ഗോളും നേടി. സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ലൂക്ക മജ്‌സെനാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്. ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറുന്നതിന് മുന്നെ തന്നെ ബെംഗളൂരുവിന്റെ വല മൂന്നാമതും കുലുങ്ങി. 77-ാം മിനിറ്റില്‍ മദി തലാല്‍ നേടിയ ഗോളിലൂടെ പഞ്ചാബ് വിജയമുറപ്പിച്ചു.

സീസണില്‍ പഞ്ചാബ് എഫ്‌സിയുടെ രണ്ടാമത്തെ വിജയം മാത്രമാണിത്. പരാജയത്തോടെ ബെംഗളൂരു പഞ്ചാബിനും താഴെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. ബെംഗളൂരു എഫ്സിക്കും രണ്ട് വിജയങ്ങളാണുള്ളത്. 11 പോയിന്റാണ് ഇരുടീമിന്‍റെയും സമ്പാദ്യം.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT