Football

പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം; മെസ്സിക്ക് തുണയായത് ടീം ക്യാപ്റ്റൻമാരുടെ വോട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഫിഫയുടെ മികച്ച പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റീനൻ താരത്തിനെ തേടിയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിം​ഗ് ഹാളണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് മെസ്സി പുരസ്കാര വിജയം സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ ഇരുതാരങ്ങളും 48 പോയിന്റ് വീതം നേടി സമനില പാലിച്ചു. എന്നാൽ ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടിലാണ് മെസ്സി പുരസ്കാര വിജയിയായത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇം​ഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ഈജിപ്തിന്റെ മുഹമ്മദ് സലാ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, പോളണ്ട് നായകൻ റോബർട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയവരുടെ പ്രഥമ വോട്ട് മെസ്സിക്ക് ലഭിച്ചു.

അർജന്റീനൻ നായകൻ ലയണൽ മെസ്സി എർലിം​ഗ് ഹാളണ്ടിന് വോട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വോട്ട് എർലിം​ഗ് ഹാലണ്ടിനാണ്. ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാകിന്റെ വോട്ട് സ്പെയ്നിന്റെ റോഡ്രി​ഗോ ഹെർണാണ്ടസിന് ലഭിച്ചു. മാധ്യമങ്ങളുടെ സെഷനിൽ ഇന്ത്യയ്ക്കായി വോട്ട് ചെയ്തത് ഹിന്ദുസ്ഥാൻ ടൈംസിന്റെ ധിമാൻ സർക്കാർ ആണ്. എർലിം​ഗ് ഹാളണ്ടിനാണ് വോട്ട് ലഭിച്ചത്.

ആരാധകരിൽ നിന്ന് ലഭിച്ച പോയിന്റിൽ ലയണൽ മെസ്സി ബഹുദൂരം മുന്നിലായിരുന്നു. 6,13,293 ആരാധക പോയിന്റ്സാണ് മെസ്സിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഹാലണ്ടിന് ലഭിച്ചത് 3,65,893 ആരാധക പോയിന്റ്സ് മാത്രമാണ്. മാധ്യമങ്ങളുടെ പോയിന്റ്സിലും പരിശീലകരുടെ പോയിന്റ്സിലും എർലിംഗ് ഹാളണ്ട് മുന്നിലെത്തി.

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

SCROLL FOR NEXT