Football

മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരമാര് ? ഇന്നറിയാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം രാത്രി 1.30നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക. മികച്ച താരത്തിനായുള്ള അന്തിമ പോരാട്ടത്തിൽ‌ ലയണൽ മെസ്സി, എർലിം​ഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ എന്നിവരാണ് മത്സരിക്കുന്നത്.

ബലോൻ ദ് ഓർ നേട്ടത്തിന് ശേഷം ഫിഫ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കുകയാണ് ലയണൽ മെസ്സിയുടെ ലക്ഷ്യം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ‌

മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ ഐതാന ബോൺമതി, ലിൻഡ കെയ്സെഡോ, ജെന്നിഫർ ഹെർമോസോ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ബലോൻ ദ് ഓർ, യുവേഫ മികച്ച താരം എന്നിവ ബോൺമതിക്കാണ്. മികച്ച പരിശീലകനാകൻ പെപ് ഗാര്‍ഡിയോള, സാവി ഹെർണാണ്ടസ് തുടങ്ങിയവർ മത്സരിക്കുന്നുണ്ട്.

കെ കെ ശൈലജയ്ക്കെതിരായ ലൈംഗിക പരാമർശം; ഖേദം പ്രകടിപ്പിച്ച് ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT