Football

മെസ്സിയുടെ ബലോന്‍ ദ് ഓര്‍ നേട്ടത്തില്‍ അഴിമതി?; പിഎസ്ജിക്കെതിരെ അന്വേഷണമെന്ന് റിപ്പോര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരീസ്: ഏറ്റവും കൂടുതല്‍ തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടിയ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. എട്ട് തവണയാണ് മെസ്സി ബലോന്‍ ദ് ഓര്‍ സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് സൂപ്പര്‍ താരത്തെ തേടി അവാര്‍ഡ് എത്തിയത്.

അര്‍ജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് 2023ല്‍ മെസ്സിയെ പുരസ്‌കാര വേദിയിലെത്തിച്ചത്. എട്ടാമതും ബലോന്‍ ദ് ഓറിന് അര്‍ഹനായതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് മെസ്സി പുതുക്കി. പുരസ്‌കാര നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസ്സിയാണ്.

എന്നാല്‍ ഇപ്പോള്‍ മെസ്സിയുടെ ഏഴാമത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയരുകയാണ്. 2021ലാണ് ലയണല്‍ മെസ്സിക്ക് കരിയറിലെ ഏഴാമത് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം മെസ്സിക്ക് നല്‍കുന്നതിന് വേണ്ടി മെസ്സിയുടെ അന്നത്തെ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മ്മന്‍ അവാര്‍ഡ് സംഘാടകരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്റെ അന്നത്തെ പ്രസിഡന്റായ പാസ്‌കല്‍ ഫെറെയും പിഎസ്ജിയും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. 2021ല്‍ പോളണ്ട് സൂപ്പര്‍ താരം റൊബേര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ മറികടന്നാണ് മെസ്സി അവാര്‍ഡ് ജേതാവായത്. ഇതിനുവേണ്ടി പാസ്‌കല്‍ ഫെറെയ്ക്ക് പിഎസ്ജിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് ആരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പിഎസ്ജി ക്ലബ്ബിനും മെസ്സിയുടെ ബലോന്‍ ദ് ഓര്‍ പുരസ്‌കാര നേട്ടത്തിനുമെതിരെ അന്വേഷണം നടക്കുകയാണ്.

പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത്

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

SCROLL FOR NEXT