Football

മൻവീർ സിംഗിനെ മുട്ടുകൊണ്ട് ഇടിച്ചിട്ട് ആ​കാശ് മിശ്ര, ചുവപ്പ് കാർഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റി-മോഹൻ ബ​ഗാൻ മത്സരത്തില്‍ ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ്. 13-ാം മിനിറ്റിൽ മുംബൈ സിറ്റി താരത്തിനാണ് റെഡ് കാർഡ് ലഭിച്ചത്. മോഹൻ ബ​ഗാൻ താരം മൻവീർ സിം​ഗിന്റെ പുറത്ത് മുട്ടുകൊണ്ട് ചവിട്ടിയതിനാണ് ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. നട്ടെല്ലിന് ​ഗുരുതര പരിക്കേല്‍ക്കാവുന്ന തരത്തിൽ കഠിനമായ ഫൗളാണ് ആകാശ് മിശ്രയുടെ ഭാ​ഗത്ത് നിന്നുണ്ടായത്.

ചുവപ്പ് കാർഡ് ലഭിച്ചതോടെ ആകാശ് മിശ്രയ്ക്ക് പുറത്തുപോകേണ്ടി വന്നു. ഇതോടെ മുംബൈ സിറ്റിയുടെ അംഗബലം 10 ആയി ചുരുങ്ങി. പിന്നാലെ ടീമിൽ ഒരു മാറ്റവും മുംബൈ സിറ്റിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. മുന്നേറ്റ നിരയിൽ നിന്ന് ലാലിയന്‍സുവാല ചങ്‌തെയെ മുംബൈയ്ക്ക് പിൻവലിക്കേണ്ടി വന്നു. പകരമായി പ്രതിരോധത്തിലേക്ക് വാൽപുയ ഇറങ്ങി. ആകാശ് മിശ്രയുടെ വിടവ് നികത്താനാണ് മുംബൈ സിറ്റിയുടെ ശ്രമം.

25-ാം മിനിറ്റിൽ മുംബൈ സിറ്റിക്ക് വീണ്ടും തിരിച്ചടി ലഭിച്ചു. ജേസൺ കമ്മിങ്സിന്റെ ​ഗോളിലൂടെ മോഹൻ ബ​ഗാൻ മത്സരത്തിൽ മുന്നിലെത്തി. 35-ാം മിനിറ്റിൽ മോഹൻ ബ​ഗാൻ വീണ്ടും വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. 44-ാം മിനിറ്റിൽ സമനില പിടിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ഇടത് വിങ്ങിൽ ബിപിൻ സിം​ഗിന്റെ പാസിൽ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ തകർപ്പൻ ഹെഡർ പന്ത് വലയിലെത്തിച്ചു. മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT