Football

പ്രീമിയർ ലീ​ഗിൽ ടോട്ടനം ഹോട്ടായി; ന്യൂകാസിൽ തകർന്നുവീണു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ ജയവുമായി ടോട്ടനം ഹോട്ട്സ്പർ. ഒന്നിനെതിരെ നാല് ​ഗോളിന് ന്യൂകാസിലിനെയാണ് ടോട്ടനം തകർത്തെറിഞ്ഞത്. റിച്ചാർലിസൺ ടോട്ടനത്തിനായി ഇരട്ട ​ഗോൾ നേടിയപ്പോൾ ഡെസ്റ്റിനി ഉഡോ​ഗിയും സണ്‍ ഹ്യും മിന്നും ഓരോ​ ​ഗോൾ വീതം നേടി. ജോലിന്റൺ ന്യൂകാസിലിന്റെ ആശ്വാസ ​ഗോൾ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ​ഗോൾ അടിച്ച് മുന്നിലെത്താൻ ടോട്ടനത്തിന് കഴിഞ്ഞു. 26-ാം മിനിറ്റിൽ ഡെസ്റ്റിനി ഉഡോ​ഗി ടോട്ടനത്തെ മുന്നിലെത്തിച്ചു. 38-ാം മിനിറ്റിൽ റിച്ചാർലിസണും ​ഗോൾ നേടിയതോടെ ടോട്ടനം രണ്ട് ​ഗോളിന് മുന്നിലായി. ആത്മവിശ്വാസം നഷ്ടപ്പെട്ടായിരുന്നു ആദ്യ പകുതിയിൽ ന്യൂകാസിൽ മത്സരിച്ചത്.

രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ന്യൂകാസിൽ ശ്രമിച്ചെങ്കിലും റിച്ചാർലിസൺ വീണ്ടും ആഞ്ഞടിച്ചു. 60-ാം മിനിറ്റിൽ ബ്രസീൽ താരം ടോട്ടനത്തെ മൂന്ന് ​ഗോളിന് മുന്നിലെത്തിച്ചു. ഇതോടെ ന്യൂകാസിലിന് തിരിച്ചുവരവ് ബുദ്ധിമുട്ടായി. 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി സണ്‍ ഹ്യും മിന്‍ ടോട്ടനത്തിന്റെ ആധിപത്യം ഉറപ്പിച്ചു. 91-ാം മിനിറ്റിൽ ജോലിന്റൺ ന്യൂകാസിലിനായി ആശ്വാസ ​ഗോൾ നേടി.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT