Football

ചരിത്രം കുറിച്ച് ​ഗോകുലം കേരള; എഎഫ്സി വനിത ചാമ്പ്യൻസ് ലീ​ഗിൽ ജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബാങ്കോക് : എഎഫ്സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ്സിയെ മൂന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് ​ഗോകുലം വനിതകൾ ചരിത്ര വിജയം നേടിയത്. ഓരോ തവണയും പിന്നിൽ നിന്നശേഷമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.

ആദ്യപകുതിയിൽ സ്കോർ 2 -1 എന്ന നിലയിൽ ബാങ്കോക് ടീം ലീഡ് ചെയ്തു. എന്നാൽ ഗോകുലം കേരളയുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ തകർപ്പൻ ഹാട്രിക്ക് മത്സരഫലം മാറ്റിമറിച്ചു. ഇറാനിയൻ താരം ഹാജർ ദബാഗിയാണ് ​ഗോകുലത്തിനായി ആദ്യ പകുതിയിലെ ​ഗോൾ നേടിയത്. എഎഫ്സി ചാമ്പ്യൻസ് ലീ​ഗിലെ ​ഗോകുലം വനിതകളുടെ ഏറ്റവും മികച്ച വിജയമാണിത്.

നാലു ടീമുകളുടെ ​ഗ്രൂപ്പിൽ ഗോകുലം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ മാത്രം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിനാൽ ജപ്പാൻ ക്ലബായ ഉറവ റെഡ് അടുത്ത റൗണ്ടിലെത്തി. ഉറവ റെഡിനോട് മാത്രമാണ് ​ഗോകുലം ​ഗ്രൂപ്പിൽ തോറ്റത്.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; എല്‍ഡിഎഫിന് തലവേദന

SCROLL FOR NEXT