Football

നെയ്മറില്ലാത്ത അൽ ഹിലാലിന് വിജയം; പത്ത് പേരായി ചുരുങ്ങിയിട്ടും പൊരുതിവീണ് മുംബൈ സിറ്റി എഫ്സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നവി മുംബൈ: എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മറ്റൊരു തോൽവി കൂടി നേരിട്ട് മുംബൈ സിറ്റി എഫ്സി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൗദി സൂപ്പർ ക്ലബ്ബായ അൽ ഹിലാലിനോടാണ് മുംബൈ സിറ്റി എഫ്സി പരാജയം വഴങ്ങിയത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സൗദി വമ്പന്മാരായ അൽ ഹിലാൽ സ്വന്തമാക്കിയത്.

സൂപ്പർ താരം നെയ്മർ ഇല്ലാതെയായിരുന്നു അൽ ഹിലാൽ ഇന്ത്യൻ ക്ലബ്ബിനെതിരെ ഇറങ്ങിയത്. അൽ ഹിലാലിനായി മൈക്കൽ, മുൻ ഫുൾഹാം ഫോർവേഡ് അലക്‌സാണ്ടർ മിട്രോവിച്ച് എന്നിവർ വല കുലുക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിറ്റിൽ മൈക്കൽ ഡെൽഗാഡോ നേടിയ ഗോളിൽ അൽ ഹിലാൽ ലീഡ് നേടി. ആദ്യ പാദത്തിൽ ഹാട്രിക്ക് നേടിയ അലക്സാണ്ടർ മിട്രോവിച്ച് 85-ാം മിനിറ്റിൽ സൗദി പ്രോ ലീഗ് ടീമിന്റെ വിജയം ഉറപ്പിച്ചു. 54-ാം മിനിറ്റിൽ മെഹ്താബ് സിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് മുബൈ മത്സരം അവസാനിപ്പിച്ചത്.

ലീ​ഗിലെ ആദ്യ പാദ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയ മുംബൈയ്ക്ക് സ്വന്തം നാട്ടിൽ സൗദി വമ്പന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു. രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങേണ്ടി വന്നിരുന്നെങ്കിലും അവസാന പത്തുമിനിറ്റിൽ നാല് തവണ ജേതാക്കളായ അൽ ഹിലാലിനോ‌ട് പൊരുതിനിൽക്കാൻ മുംബൈയ്ക്ക് കഴിഞ്ഞു. 10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അല്‍ ഹിലാല്‍. നാല് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടി വന്ന മുംബൈ സിറ്റി എഫ്‌സിയാണ് ഗ്രൂപ്പിലെ അവസാനക്കാര്‍.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT