Football

ഫൈനലില്‍ പാകിസ്താനെ തകര്‍ത്തു; അണ്ടര്‍ 19 സാഫ് കിരീടം ഇന്ത്യയ്ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് കപ്പില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ജേതാക്കളായത്. കീപ്ഗന്‍ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യ പാകിസ്താനെ കീഴ്‌പ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി ഗൊയാറിയയും ലക്ഷ്യം കണ്ടു.

കാഠ്മണ്ഡുവിലെ ദസ്‌റത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ യുവനിരക്ക് സാധിച്ചു. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. 64-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ഒരു മനോഹരമായ വോളിയിലൂടെ കീപ്ഗന്‍ ആണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിക്കുന്നത്.

85-ാം മിനിറ്റില്‍ കീപ്ഗനിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെയായിരുന്നു കീപ്ഗന്‍ രണ്ടാം ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ഗൊയാറിയിലൂടെ മൂന്നാം ഗോള്‍ നേടിയതോടെ ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചു. സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

SCROLL FOR NEXT