Football

മെസ്സിയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ കഴിയില്ല; കാരണം രാജ്യതാൽപ്പര്യമെന്ന് പിഎസ്ജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരിസ്: അർജിന്റീനയുടെ ലോകകപ്പ് വിജയത്തിൽ മെസ്സിയെ ആദരിച്ചില്ലെന്ന ആരോപണത്തിൽ മറുപടിയുമായി പിഎസ്ജി. ക്ലബ് ചെയർമാൻ നാസര്‍ അല്‍ ഖെലൈഫി ആണ് ആരോപണത്തിന് മറുപടിയുമായി എത്തിയത്. പിഎസ്ജി മെസ്സിയെ ബഹുമാനിക്കുന്നു. അർജന്റീനൻ ഇതിഹാസത്തിന്റെ നേട്ടങ്ങളിൽ സന്തോഷിക്കുന്നു. പക്ഷേ മെസ്സിക്കൊപ്പം ലോകകപ്പ് നേട്ടം ആ​ഘോഷിക്കാൻ കഴിയില്ലെന്നാണ് പിഎസ്ജി ചെയർമാന്റെ മറുപടി.

പിഎസ്ജി ഒരു ഫ്രഞ്ച് ക്ലബാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചത് മെസ്സിയും അർജന്റീനയുമാണ്. പിഎസ്ജിയിലെ മെസ്സിയുടെ സഹതാരങ്ങൾ ഫ്രാൻസ് ടീമിൽ അം​ഗമാണ്. പിഎസ്ജി ആരാധകരും ഫ്രാൻസ് സ്വദേശികളാണ്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ലോകകപ്പ് ഹീറോയ്ക്കുള്ള അം​ഗീകാരങ്ങൾ ഒഴിവാക്കിയതെന്നും നാസര്‍ അല്‍ ഖെലൈഫി വ്യക്തമാക്കി.

ലോകകപ്പ് നേടിയ 25 അം​ഗ അർജന്റീനൻ ടീമിൽ തനിക്ക് മാത്രമാണ് ക്ലബ് യാതൊരു അം​ഗീകാരവും നൽകാതിരുന്നുതെന്ന് മെസ്സി പ്രതികരിച്ചിരുന്നു. അർജന്റീനൻ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അലെക്‌സിസ് മാക് അലിസ്റ്റർ എന്നിവർക്ക് വലിയ സ്വീകരണമാണ് ക്ലബുകൾ ഒരുക്കിയത്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മെസ്സിയുടെ വാക്കുകൾ.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT