Football

ഡേവിഡ് ​​ഗിയയ്ക്ക് പകരം യുണൈറ്റഡ് വലകാക്കാൻ ആന്ദ്ര ഒനാന

സൈബി സെബാസ്റ്റ്യന്‍

ഓൾഡ് ട്രാഫോഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ​ഗോൾ കീപ്പറായി കാമറൂൺ താരം ആന്ദ്ര ഒനാന എത്തും. 50 മില്യൺ പൗണ്ടിനാണ് (537 കോടി രൂപ) താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേ​ക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ട്. അഞ്ച് വർഷത്തേയ്ക്കാണ് ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക. ക്ലബുമായുള്ള കരാറിൻ്റെ അവാസന ഘട്ട ചർച്ചകൾ തുടരുകയാണ്.

മുമ്പ് ഡേവിഡ് ഡി ​ഗിയ ടീം വിട്ടതോടെ ആന്ദ്ര ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. ഇൻ്ററിനായി 24 സിരി എ ​മത്സരങ്ങൾ കളിച്ച ഒനാന എട്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കി. ചാമ്പ്യൻസ് ലീ​ഗിൽ 13 മത്സരങ്ങളിൽ നിന്നും എട്ട് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിൽ ഒരു ​ഗോൾകീപ്പറുടെ ഏറ്റവും ഉയർന്ന ക്ലീൻ ഷീറ്റ് റെക്കോർഡാണിത്. ഇൻ്ററിന് മുമ്പ് ഏഴ് വർഷം നെതർലാൻഡ്സ് ക്ലബായ അജാസിലും ഒനാൻ കളിച്ചിട്ടുണ്ട്.

സാങ്കേതിക പൂർണ്ണതയുള്ള ഒനാനയെ ക്ലബിൽ എത്തിച്ചാൽ ഡേവിഡ് ​ഗിയയ്ക്ക് പകരക്കാരനാവുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്ന രണ്ടാമത്തെ താരമാണ് ഒന്നാന. മുമ്പ് ചെൽസിയുടെ മധ്യനിര താരം മേസൻ മൗണ്ട് യുണൈറ്റഡുമായി കരാറിലെത്തിയിരുന്നു.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT