Feature

ചോക്ലേറ്റ് പ്രേമികളറിയുന്നുണ്ടോ കാടുകളില്ലാതാകുന്നത്?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാപ്പിയും ചോക്ലേറ്റും ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. ഇതെല്ലാം കഴിക്കുമ്പോൾ ഈ ഇഷ്ടങ്ങള്‍ പരോക്ഷമായി വനനശീകരണത്തിന് കാരണമാകുന്നുവെന്ന് എത്രപേര്‍ക്കറിയാം! കൊക്കോയില്‍ നിന്നാണല്ലോ ചോക്ലേറ്റ് ഉണ്ടാക്കുന്നത്. മനുഷ്യ ചൂഷണവും പ്രകൃതി നശീകരണവുമാണ് കൊക്കോ കൃഷിക്ക് പിന്നില്‍ വന്‍ തോതില്‍ നടക്കുന്നത്. കാപ്പിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.

കാപ്പിയും ചോക്ലേറ്റും വനനശീകരണവും

കാപ്പിയുടെയും ചോക്ലേറ്റിന്റെയും അന്താരാഷട്ര മാര്‍ക്കറ്റിന്റെ മൂല്യം ഓരോ വര്‍ഷവും ഇരട്ടിയിലേറെയാണ് വര്‍ധിക്കുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം ആയിരം കോടി രൂപയക്ക് പുറത്താണ് മൂല്യം. കൃത്യമായി പറഞ്ഞാല്‍ 10,729,784,250 രൂപ (131 billion USD). 2022 ല്‍ ഇത് 30000 കോടിക്ക് പുറത്തുകടന്നു (35,729,016,650 രൂപ/ 433 ബില്യണ്‍). ഓരോ വര്‍ഷവും വിപണിയില്‍ ചോക്ലേറ്റിന്റെ ആവശ്യം കൂടുകയാണ്. വിപണിയില്‍ ആവശ്യം വര്‍ധിക്കുന്നതോടെ കൂടുതല്‍ ചോക്ലേറ്റ് ഉത്പാദിപ്പിക്കേണ്ടിവരും. നിലവില്‍ കൊക്കോ, കാപ്പി കൃഷികള്‍ക്കായി വലിയൊരളവില്‍ വനനശീകരണം നടന്നു കഴിഞ്ഞു.  

കാപ്പി, ചോക്ലേറ്റ്, ബീഫ്, പാം ഓയില്‍ എന്നിവ ഉപയോഗിക്കുന്നവര്‍, ദിവസം നാല് മരങ്ങള്‍ വീതം മുറിച്ച് മാറ്റുന്നതിന് കാരണമാകുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷം ജപ്പാനിലെ  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമാനിറ്റി ആന്റ് നേച്ചര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വിപണിയുടെ വലിപ്പം കണക്കാക്കുമ്പോള്‍ നശിക്കുന്നത് മൂന്നോ നാലോ മരങ്ങളല്ല, കാടുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കാപ്പി വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ വിയറ്റ്‌നാമില്‍ വനനശീകരണക്കിന് ആക്കം കൂട്ടുന്നത് പ്രധാനമായും ജര്‍മ്മനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളാണ്. യൂറോപ്പിലെ  പ്രധാന ചോക്ലേറ്റ് വിപണിയായ യുകെയും ജര്‍മ്മനിയും, ഘാനയിലും ഐവറി കോസ്റ്റിലുമുള്ള വനങ്ങളുടെ നാശത്തിന് കാരണമാകുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യമായ ഐവറി കോസ്റ്റില്‍ 1960 മുതല്‍ ഇതുവരെ 85 ശതമാനം കാട് നശിച്ച് കഴിഞ്ഞു.

കാപ്പിയും ചോക്ലേറ്റും മാത്രമല്ല, പാമോയില്‍ ഉത്പാദനം കാരണം നശിക്കുന്ന വനത്തിന്റെ കണക്കുകളും ഞെട്ടിക്കുന്നതാണ്. ലോകത്താകമാനം ഏകദേശം 2 കോടി 70 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് പാം ഓയില്‍ കൃഷി ചെയ്യുന്നത്. ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥയെയും തകര്‍ക്കുക മാത്രമല്ല, ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിലേക്കും ഇത് നയിക്കുന്നു. പെട്രോളിയം ഇന്ധനങ്ങളും വനനശീകരണവുമാണ് ഹരിതഗൃഹ വാതങ്ങള്‍ പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഈ വാതകങ്ങള്‍ ഉഷ്ണതരംഗം, പ്രളയം, കൊടുങ്കാറ്റ്, വരള്‍ച്ച കാട്ടുതീ തുടങ്ങിയവയ്ക്കും കാരണമാകുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ചിന്തിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഭാവിയില്‍ ഇതേ കൃഷികള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊക്കോ കൃഷിക്ക് ചൂട് വേണമെങ്കിലും ആര്‍ദ്രതയും ആവശ്യമാണ്. ആര്‍ദ്രത കുറയുന്നതോടെ കാലാവസ്ഥാമാറ്റം കൊക്കോ കൃഷിയിലും ഗണ്യമായ കുറവ് വരുത്തി. ലോക പ്രശസ്തമായ അറബിക്ക കോഫി ( Arabica coffee) കൃഷിയും സമാനമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 2050 ഓടെ അറബിക്ക കോഫി കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനുഷ്യരടക്കമുള്ള ജീവി വര്‍ഗങ്ങളെ മാത്രമല്ല, സസ്യങ്ങളെയും കാര്‍ഷിക മേഖലയെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഭാവിയിലേക്കായി, കാലാവസ്ഥയെ വിപരീതമായി ബാധിക്കാത്ത കൃഷി രീതിയിലേക്ക് കടക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT