Entertainment

'അവിശ്വസനീയം, അതിഗംഭീരം; പൃഥ്വിരാജിന് പുരസ്കാരം ഉറപ്പ്'; പ്രേക്ഷക പ്രതികരണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്ലെസി ഒരുക്കിയ ആടുജീവിതം തിയറ്ററുകളിലെത്തിയപ്പോൾ മികച്ച സിനിമയെന്ന പ്രതികരണവുമായി പ്രേക്ഷകർ. സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നുംനാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

SCROLL FOR NEXT