Entertainment

എസ്പിബിയുടെ ശബ്ദം എഐ വഴി പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വഴി എ സ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകർക്കും വക്കീൽ നോട്ടീസ് നൽകി. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ വിവേക് ​​സാഗറിനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. എസ്പിബിയുടെ മകൻ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്.

അന്തരിച്ച ഗായകന്‍റെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുടുംബത്തിന്‍റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില്‍ നിരാശരാണെന്ന് നോട്ടീസില്‍ പറയുന്നു.

എസ്പിബിയുടെ ശബ്ദം ഉപയോഗിച്ചതായി ചിത്രത്തിൻ്റെ സംഗീതസംവിധായകൻ 2023 നവംബറിൽ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും എ സ്പി ചരൺ പരാമർശിച്ചു. ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നതെന്നും ചരൺ പറഞ്ഞു.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT