Entertainment

ചരിത്രനേട്ടത്തിൽ 12-മത് ഫെയില്‍; കഥകേട്ട് കരഞ്ഞ് പോയെന്ന് വിക്രാന്ത് മാസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയില്‍ ബോളിവുഡിൽ തന്നെ ചരിത്രവിജയം നേടുന്ന ചിത്രങ്ങളിൽ ഒന്നായി മാറി. 12-ത് ഫെയില്‍ എന്ന സിനിമ നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കി. ഇപ്പോൾ വിക്രാന്ത് മാസി തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

താൻ ആദ്യമായി 12-ത് ഫെയിലിന്റെ തിരക്കഥ വായിച്ചപ്പോൾ കരച്ചിൽ നിർത്താനായില്ലെന്ന് താരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏതാണ്ട് 15 മുതൽ 20 മിനിറ്റ് വരെ നിർത്താതെ കരഞ്ഞെന്ന് വിക്രാന്ത് മാസി പറഞ്ഞു. അതിനുള്ള കാരണവും താരം വ്യക്തമാക്കി. മുമ്പൊരിക്കലും അതുപോലെ അതിമനോഹരമായൊരു കഥ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നു എന്നും പലപ്പോഴും തന്നെത്തന്നെ ആ കഥയിൽ കണ്ടുവെന്നും മാസി കൂട്ടിച്ചേർത്തു.

പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു പി എ സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 12-ത് ഫെയിൽ ഒരുക്കിയിരിക്കുന്നത്. ഇത്രയധികം ബുദ്ധിമുട്ടുകൾക്കിടയിലും ഒരു മനുഷ്യന് ഇത്രയധികം സഹിക്കാൻ കഴിയുമെന്നത് ചിലപ്പോഴൊക്കെ അവിശ്വസനീയമാണ്. എത്രയോ കഷ്ടപ്പാടുകൾ ഉണ്ടായിട്ടും അദ്ദേഹം ജീവിതത്തിൽ വിജയിച്ചു. അദ്ദേഹം എന്നെ ശരിക്കും പ്രചോദിപ്പിച്ചു." വിക്രാന്ത് മാസി പറഞ്ഞു.

കഴിഞ്ഞവർഷം ബോളിവുഡിൽ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു 12-ത് ഫെയിൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയർ പുരസ്കാരങ്ങളിലും മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാ​ഗങ്ങളിലും 12-ത് ഫെയിം സാന്നിധ്യമറിയിച്ചു.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT