Entertainment

ആക്ഷൻ ത്രില്ലറുമായി ഷാരൂഖ് ഖാൻ; ലീഡ് റോളിൽ മകൾ സുഹാന ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പഠാന്റെ വമ്പൻ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ജാവനിലെ ഷാരൂഖിനായി കാത്തിരിക്കുകയാണ് കിങ് ഖാൻ ആരാധകർ. എന്നാൽ ബോളിവുഡിൽ മറ്റൊരു ത്രില്ലർ സിനിമയുടെ ഭാഗമാവുകയാണ് നടൻ. ചിത്രത്തിൽ മകൾ സുഹാനയാണ് പ്രധാന വേഷത്തിലെത്തുന്നത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എക്‌സറ്റന്‍ഡഡ് കാമിയോ റോളിലാകും ഷാരൂഖ് എത്തിക എന്ന് ബോളിവുഡ് എന്റർടെയ്ൻമെന്റ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

മകളുമൊത്തുള്ള തന്റെ ആദ്യ ചിത്രം ഒരുങ്ങുമ്പോൾ മകൻ ആര്യന്റെ ആദ്യ സംവിധാന സംരംഭമായ പരസ്യത്തിൽ ഷാരൂഖ് ഖാൻ ഭാഗമായിരുന്നു. ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

സിനിമയുടെ പേരോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകൻ സുജോയ് ഘോഷും ഷാരൂഖും ഒരുമിച്ചുള്ള രണ്ടാം ചിത്രമാണിത്. ജവാൻ, ഡുങ്കി എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രങ്ങൾ. അതേസമയം, സോയ അക്തർ ചിത്രമായ ആർച്ചീസ് ആകും സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT