Education And Career

കേരളത്തിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസിന് മാർക്ക് സ്കോർ ചെയ്യാൻ ഇതാണ് ഏറ്റവും മികച്ച മാർഗ്ഗം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നത്. കാരണം സിവിൽ സർവീസിന്റെ രണ്ടാമത്തെ സ്റ്റേജായ മെയ്‌ന്‍‌സില്‍ ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്നത് ഐച്ഛിക വിഷയത്തിനാണ്. മുൻവർഷങ്ങളിൽ റാങ്ക് ലിസ്റ്റിൽ എത്തിയവരെ നിരീക്ഷിച്ചാൽ മനസിലാക്കുന്നത് പലരും മാർക്ക് സ്കോർ ചെയ്‌തിരിക്കുന്നത് അവരുടെ ഓപ്‌ഷണലിനാണ്. അതുകൊണ്ടുതന്നെ ശരിയായ വിഷയം തിരഞ്ഞെടുക്കുന്നത് സ്കോറിനെ വളരെയധികം സ്വാധീനിക്കും.

UPSC യുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ഉയർന്ന വിജയ നിരക്കുള്ള UPSC ഓപ്ഷണലുകളില്‍ ഒന്നാണ്‌ മലയാളം. കഴിഞ്ഞ ആറ് കൊല്ലങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ പത്തില്‍ കൂടുതല്‍ വിജയശതമാനം നിലനിര്‍ത്തുന്ന അപൂര്‍‌വ്വം ഓപ്‌ഷണലുകളിലൊന്നുകൂടിയാണിത്.

സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്ഷണൽ വിഷയങ്ങളില്‍ ഏറ്റവും അധികം വിജയശതമാനനിരക്ക് ഉള്ള നാല്‌ ഓപ്‌ഷണലില്‍ ഒന്നാണ്‌ മലയാളം.സിന്ധി (ദേവനാഗരി) ഭാഷയുടെ സാഹിത്യം,മലയാള ഭാഷാ സാഹിത്യം,കന്നഡ ഭാഷയുടെ സാഹിത്യം,ഉറുദു ഭാഷയുടെ സാഹിത്യം എന്നിവയാണ് മികച്ച വിജയശതമാനനിരക്ക് പുലര്‍ത്തുന്ന സാഹിത്യ ഓപ്‌ഷണലുകള്‍.

സിവിൽ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമ്പോൾ, കേരളത്തിൽ നിന്ന് നിരവധി പേരാണ് മലയാളം ഐച്ഛിക വിഷയമാക്കി പരീക്ഷ പാസാകുന്നത് . ഇത് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് താൽപര്യം ജനിപ്പിക്കുകയും മലയാളം ഓപ്‌ഷണലിലേക്ക് നിരവധി വിദ്യാർത്ഥികൾ പോവുകയും ചെയ്യുന്നു. മുഴുവൻ പരീക്ഷയും മലയാളം മീഡിയത്തിൽ എഴുതാൻ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ കുറച്ചുപേർ ഒരു പടി കൂടി മുന്നോട്ടു പോയി. അത്തരമൊരു സാധ്യതയെക്കുറിച്ച് പലർക്കും അറിയില്ലായിരിക്കാം. എങ്കിലും പരീക്ഷാ മാധ്യമമെന്ന നിലയിലും ഐച്ഛിക വിഷയമെന്ന നിലയിലും മലയാളത്തിൻ്റെ സാധ്യതകൾ ഏറെയാണ്.

ഒരു ഓപ്ഷണൽ വിഷയം തിരഞ്ഞെടുക്കുന്നത് ഒരാളുടെ താൽപ്പര്യത്തെയും അഭിരുചിയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. എന്നാൽ അതോടൊപ്പം, മാർഗ്ഗനിർദ്ദേശത്തിൻ്റെ ലഭ്യത ഒരു പ്രധാന പങ്ക് വഹിക്കുന്നു, നരവംശശാസ്ത്രം ( അന്ത്രപ്പോളജി )പോലുള്ള ചില ജനപ്രിയ ഓപ്ഷണൽ വിഷയങ്ങൾ കേരളത്തിൽ അത്ര പ്രചാരത്തിലില്ല, കാരണം കേരളത്തിലെ കോളേജുകൾ ഈ വിഷയം അധികം പഠിപ്പിക്കാത്തതിനാൽ ഈ വിഷയത്തിലുള്ള വിദഗ്ധർ കേരളത്തിൽ കുറവാണ് . മലയാളം പോലൊരു വിഷയമാകുമ്പോൾ പരിചയസമ്പന്നരായ അധ്യാപകർ കേരളത്തിൽ ലഭ്യമാണ് അതാണ് ഈ ജനപ്രീതിക്ക് ഒരു കാരണം.

മലയാളം താരതമ്യേന ചെറിയ വിഷയമായതു കൊണ്ട്, ഈ ഓപ്ഷൻ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാൻ സഹായകമാണ്. കൂടാതെ ഇന്ത്യയിൽ മുഴുവനായി നടക്കുന്ന ഒരു പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മാത്രമാണ് മലയാളം തിരഞ്ഞെടുക്കുക. പേപ്പർ നോക്കുന്നതും മലയാളികൾ ആയിരിക്കും എന്നതാണ് മറ്റൊരു നേട്ടം.

എല്ലാവരും സ്കൂൾ അല്ലെങ്കിൽ കോളേജ് വിദ്യാഭ്യാസ കാലത്ത് മലയാളം ഒരു വിഷയമായിട്ട് പഠിച്ചിട്ടുണ്ടായിരിക്കും എന്നത് കാര്യങ്ങള്‍ കുറച്ചുകൂറെ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്ന ഏതൊരാൾക്കും ശരിയായ മാർഗ്ഗനിർദ്ദേശം ( എന്ത് പഠിക്കണം , എങ്ങനെ പഠിക്കണം ) ഒരു വർഷം ലഭിച്ചാൽ നല്ല രീതിയിൽ മാർക്ക് സ്കോർ ചെയ്യാവുന്നതേ ഉള്ളു .

കൂടാതെ മലയാളം ഓപ്‌ഷണൽ ചോദ്യപേപ്പർ നിരീക്ഷിച്ചാൽ മനസിലാകും , പലപ്പോഴും സ്ഥിരമായ ചില ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വർത്തിച്ചു വരുന്നത്. ശരിക്കും പറഞ്ഞാൽ UPSC മലയാളം ഓപ്ഷണൽ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് UPSC ഉദ്യോഗാർത്ഥികൾക്ക് കാര്യമായഗുണം ചെയ്യുന്ന ഒന്നാണ് . പരീക്ഷയെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ ഇത് പ്രദാനം ചെയ്യും. കൂടാതെ വിവിധ വശങ്ങളെ കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഉദ്യോഗാർത്ഥികൾക്ക് പെട്ടന്ന് സാധ്യമാകും.

ഈ വിശകലനത്തിലൂടെ, ഉദ്യോഗാർത്ഥികൾക്ക് സാധാരണ ചോദ്യ പാറ്റേണുകൾ കണ്ടെത്താനും ബുദ്ധിമുട്ടിൻ്റെ തോത് വിലയിരുത്താനും ആവർത്തിച്ചുള്ള ചോദ്യങ്ങൾ തിരിച്ചറിയാനും കഴിയും.യുപിഎസ്‌സി മലയാളം ഓപ്‌ഷണൽ ചോദ്യപേപ്പറിൻ്റെ സമഗ്രമായ പരിശോധന നിങ്ങളുടെ വിജയ സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കുക തന്നെ ചെയ്യും.

ഇത്തരത്തില്‍ മലയാളം‌ ഓപ്‌ഷണലായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആ വിഷയം പഠിക്കാന്‍ കേരളത്തിലെ മികച്ച സ്ഥാപനം ഷംന ടീച്ചറിന്റെ ഐ.എ.എസ് മലയാളമാണ്‌. മലയാളം ഓപ്‌ഷണലായെടുത്ത് മികച്ച റാങ്ക് കരസ്ഥമാക്കിയ ഇരുപതോളം പേരാണ്‌ ടീച്ചറിന്റെ വിദ്യാര്‍ത്ഥികളായുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മലയാളം ഓപ്‌ഷണലിലെ ടോപ്പേഴ്‌സായ ഫെബിനും അഞ്‌ജലിയും ടീച്ചറിന്റെ വിദ്യാര്‍ത്ഥികളായിരുന്നു. മലയാളം ഓപ്ഷന് പരിശീലനം നൽകുന്ന മലയാളത്തിന് വേണ്ടി മാത്രമായുള്ള അപൂർവം സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്എസ് മലയാളം അക്കാദമി.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT