Cricket

സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു; തോൽവിയിൽ പാറ്റ് കമ്മിൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഐപിഎൽ തുടർവിജയങ്ങളുടെ ശോഭകെടുത്തി സൺറൈസേഴ്സ് തോൽവി വഴങ്ങിയിരിക്കുകയാണ്. 35 റൺസിനാണ് സൺറൈസേഴ്സിന്റെ തോൽവി. പിന്നാലെ പരാജയ കാരണം വ്യക്തമാക്കി ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് രം​ഗത്തെത്തി. എല്ലാ മത്സരങ്ങളും ആർക്കും വിജയിക്കാൻ കഴിയില്ലെന്നാണ് കമ്മിൻസിന്റെ വാക്കുകൾ.

ഇത്‍ ഹൈദരാബാദിന്റെ ദിവസമല്ല. ചില ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങേണ്ടി വന്നു. ചില വിക്കറ്റുകൾ അനാവശ്യമായി നഷ്ടപ്പെട്ടു. സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യണമായിരുന്നു. അതായിരുന്നു നല്ലത്. കുറച്ച് മത്സരങ്ങൾക്ക് മുമ്പ് ആദ്യം പന്തെറിയുന്നതാണ് നല്ലതെന്ന് കരുതിയിരുന്നു. എന്തായാലും കാര്യങ്ങൾ കരുതിയതുപോലെ പോയില്ല. ടീം വിജയത്തിൽ താനും തോൽവിയിൽ ഡാനിയേൽ വെട്ടോറിയുമാണ് സംസാരിക്കുന്നതെന്നും കമ്മിൻസ് പ്രതികരിച്ചു.

സൺറൈസേഴ്സ് നന്നായി കളിച്ചു. ഇനി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഒന്നോ രണ്ടോ മത്സരത്തിലെ തിരിച്ചടികൾ ടീമിനെ ബാധിക്കില്ല. എവിടെയാണ് പരാജയപ്പെട്ടതെന്ന് കൂടുതൽ ചിന്തിക്കും. വരും മത്സരങ്ങളിൽ തിരിച്ചുവരവിന് ശ്രമിക്കുമെന്നും പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT