Cricket

ഈഡനില്‍ ടോസ് ജയിച്ച് പഞ്ചാബ്; കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു, മിച്ചല്‍ സ്റ്റാർക്ക് പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ആദ്യം ബാറ്റുചെയ്യും. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ദുഷ്മന്ത ചമീര ടീമിലെത്തി. പഞ്ചാബ് സ്‌ക്വാഡിലും ഒരു മാറ്റമുണ്ട്. ലിയാം ലിവിങ്സ്റ്റണിന് പകരം ജോണി ബെയര്‍സ്‌റ്റോ ടീമിലെത്തി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, ദുഷ്മന്ത ചമീര, വരുൺ ചക്രവർത്തി, ഹർഷിത് റാണ.

പഞ്ചാബ് കിങ്സ്: ജോണി ബെയർസ്റ്റോ, സാം കറൻ (ക്യാപ്റ്റന്‍), റിലീ റോസോ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിങ്, അശുതോഷ് ശർമ്മ, ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ , കഗിസോ റബാദ , രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT