Cricket

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം താരങ്ങൾ ടീമിലേക്ക് മത്സരിക്കുകയാണ്. എന്നാൽ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാൻ പരാ​ഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. റിയാൻ പരാ​ഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ക്രിക്കറ്റ് കളിച്ചിട്ടുപോലുമില്ല. എന്നാൽ ഐപിഎല്ലിൽ ഇവരെല്ലാം നന്നായി കളിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്കായി പരമ്പരകൾ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരി​ഗണിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

ഈ താരങ്ങളെയെല്ലാം ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ ഇവർക്കെല്ലാം അവസരം ലഭിക്കും. മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്‌വാളിനെയും നെറ്റ് ബൗളർമാരായി പരി​ഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT