Cricket

സിംബാബ്‍വെ മുൻ ക്രിക്കറ്റ് താരത്തെ പുള്ളിപ്പുലി ആക്രമിച്ചു; വളർ‌ത്തുനായയ്ക്കും പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹരാരെ: സിംബാബ്‍വെയുടെ മുൻ ക്രിക്കറ്റ് താരം ​ഗയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്ക്. ഹ്യുമാനി പ്രദേശത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയാവുന്നത്. പുലിയെ തടയാൻ ശ്രമിക്കുന്നതിനിടെ വളർത്തുനായ ചിക്കാരയ്ക്കും ​ഗുരുതര പരിക്കേറ്റു.

ആക്രമണത്തിന് പിന്നാലെ തന്നെ വിറ്റാലിനെ എയർ ആംബുലൻസിൽ ഹരാരെയിലെ ആശുപത്രിയിലെത്തിച്ചു. ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. 51കാരനായ വിറ്റാൽ ആശുപത്രിക്കിടക്കയിൽ‌ കിടക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ഹന്നാ സ്റ്റൂക്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

പരിക്കേറ്റ വളർത്തുനായയെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വർ‌ഷങ്ങൾക്ക് മുൻപ് വിറ്റാലിന്റെ കട്ടിലിനടിയിൽ നിന്ന് എട്ടടി നീളവും 150 കിലോ ഭാരവുമുള്ള ഭീമൻ മുതലയെ കണ്ടെത്തുകയും ചെയ്തിരുന്നു. ഓൾറൗണ്ടറായിരുന്ന വിറ്റാൽ ഒരു ദശാബ്ദത്തിനിടെ 46 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും സിംബാബ്‍വെയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT