Cricket

ചെന്നൈയുടെ തോൽവിക്ക് കാരണം ധോണി; വാസ്തവം പറഞ്ഞ് അമ്പാട്ടി റായിഡു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ നായകനായി റുതുരാജ് ഗെയ്ക്ക്‌വാദിന്റെ ആദ്യ സീസണാണ് കടന്നുപോകുന്നത്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളിൽ ധോണിയുടെ ഇടപെടൽ ഉണ്ടാകും. എന്നിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. പിന്നാലെ ചെന്നൈ മുൻ താരം അമ്പാട്ടി റായിഡുവാണ് പ്രതികൂട്ടിലായത്.

റുതുരാജ് ഗെയ്ക്ക്‌വാദിനെ വിമർശിച്ച് അമ്പാട്ടി റായിഡു രംഗത്തെത്തിയെന്നാണ് ആരോപണം. റുതുരാജിന്റെ ഫീൽഡ് സെറ്റ് മോശമായിരുന്നുവെന്നും പരിചയസമ്പത്തിന്റെ കുറവ് പ്രതിഫലിച്ചെന്നും റായിഡു സ്റ്റാർ സ്പോർട്സ് കമന്ററിയിൽ പറഞ്ഞെന്നും ആരോപണം ഉയർന്നു.

ഇന്ത്യൻ മുൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദുവിനെതിരെയും ആരോപണം ഉയർന്നു. റുതുരാജിനെ പരിഹസിക്കുന്നവർ ധോണിയുടെ തീരുമാനങ്ങളെ എന്തിന് മാനിക്കുന്നു. ധോണിയാണ് ചെന്നൈയുടെ തീരുമാനങ്ങൾ എടുക്കുന്നതെന്ന് സിദ്ദു പറഞ്ഞെന്നാണ് ആരോപണം. മെൻഎക്സ്പി എന്ന വെബ്സൈറ്റാണ് മുൻ താരങ്ങളുടെമേൽ പ്രസ്താവനകൾ നടത്തിയത്. പിന്നാലെ വാസ്തവം എന്തെന്ന് വ്യക്തമാക്കുകയാണ് അമ്പാട്ടി റായിഡു.

താൻ ആ ദിവസം കമന്ററി ബോക്സിൽ ഉണ്ടായിരുന്നില്ല. തന്റെ ഫാമിൽ മാങ്ങ പറിക്കുകയായിരുന്നു. അസംബന്ധം എഴുതിപിടിപ്പിക്കരുതെന്നും റായിഡു മെൻഎക്സ്പി വെബ്സൈറ്റിനോട് പറഞ്ഞു.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT