Cricket

'രോഹിതും ഹാർദ്ദിക്കിനെ പോലെയായിരുന്നു'; വിമർശിച്ച് വിരേന്ദർ സെവാഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് തിരിച്ചടികൾ നേരിടുകയാണ്. തുടർപരാജയങ്ങളിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. താരത്തിന്റെ പ്രകടനവും മോശമാണ്. എന്നാൽ ഹാർദ്ദിക്കിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാ​ഗ്.

ഒരു നായകനാകുമ്പോൾ ഏതൊരു താരത്തിനും സമ്മർദ്ദം ഉണ്ടാവും. മുംബൈ നായക സ്ഥാനത്ത് ഹാർദ്ദിക്കിന്റെ പ്രകടനം ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയിരുന്നു. മുൻ വർഷങ്ങളിൽ രോഹിത് ശർമ്മയും സമാന സാഹചര്യം നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി രോഹിതിന് കിരീടം പോലും നേടാൻ സാധിച്ചിട്ടില്ലെന്നും സെവാ​ഗ് ചൂണ്ടിക്കാട്ടി.

മികച്ച ഒരു ടീമായി കളിച്ചാൽ മുംബൈയ്ക്ക് വിജയങ്ങൾ നേടാം. ഹാർദ്ദിക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ടീം അയാളുടെ ക്യാപ്റ്റൻസിയുടെ കീഴിൽ പരാജയപ്പെടുകയും ചെയ്താൽ അയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ബാറ്റിം​ഗ് ഓര്‍ഡറിൽ കുറച്ച് സമയം മാത്രമാണ് ഹാർദ്ദിക്ക് ബാറ്റിം​ഗിനിറങ്ങുന്നത്. കുറച്ച് സമയത്തിനുള്ളിൽ എങ്ങനെ ഒരാൾക്ക് വലിയ പ്രകടനത്തിലേക്ക് എത്താൻ സാധിക്കുമെന്നും സെവാ​ഗ് ചോദിച്ചു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT