Cricket

ബാറ്റർമാർ സ്പോൺസർഷിപ്പുകൾ വിജയിക്കും, ബൗളർമാർ ചാമ്പ്യൻഷിപ്പുകളും: ഭുവനേശ്വര്‍ കുമാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വലിയ സ്കോറുകൾ നേടുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദൗത്യം. വലിയ സ്കോറുകൾ ബൗളർമാരുടെ സമ്മർദ്ദം കുറയ്ക്കും. എങ്കിലും സൺറൈസേഴ്സ് താരങ്ങൾ റൺസ് വിട്ടുകൊടുക്കുന്നതിനും മടി കാണിക്കാറില്ല. എങ്കിലും ബാറ്റർമാരുടെ കഴിവുകൊണ്ട് മാത്രമല്ല ടീമിന്റെ വിജയങ്ങൾ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുകയാണ് സൺറൈസേഴ്സ് താരം ഭുവനേശ്വര്‍ കുമാർ.

വലിയ റൺസ് പ്രതിരോധിക്കാൻ ലഭിക്കുന്നത് ബാറ്റർമാരുടെ കഴിവെന്ന് സമ്മതിക്കാം. എങ്കിലും മത്സരം വിജയിക്കണമെങ്കിൽ ബൗളർമാരുടെ പദ്ധതികൾ ഉപയോ​ഗപ്പെടുത്തണം. കുറച്ച് വർഷങ്ങൾ‌ക്ക് ശേഷമാണ് ഇത്ര മികച്ച രീതിയിൽ സൺറൈസേഴ്സ് ബാറ്റ് ചെയ്യുന്നത്. അതിൽ ബൗളിം​ഗ് യൂണിറ്റ് സന്തോഷിക്കുന്നു. എങ്കിലും ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ നന്നായി പന്തെറിയാൻ ബൗളർമാർക്ക് കഴിയണമെന്നും ഭുവനേശ്വര്‍ കുമാർ പറഞ്ഞു.

നടരാജനെ നോക്കൂ, യോർക്കറുകൾ കൊണ്ട് വിസ്മയം തീർക്കാൻ അയാൾക്ക് സാധിക്കും. നിശബ്ദനായി കഠിനാദ്ധ്വാനം ചെയ്യുന്ന താരമാണ് നടരാജൻ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ പോലുള്ള താരങ്ങൾക്കെതിരെയാണ് ഞങ്ങൾ പരിശീലനം നടത്തുന്നത്. ബൗളർമാർക്ക് പല മത്സരങ്ങളും വിജയിക്കാൻ കഴിയും. സൺറൈസേഴ്സ് ബാറ്റിം​ഗ് നിരയിൽ ഒരാൾ തന്നോട് പറഞ്ഞു. ബാറ്റിം​ഗ് യൂണിറ്റിന് സ്പോൺസർഷിപ്പുകൾ വിജയിക്കാൻ സാധിക്കുന്നു. എന്നാൽ ബൗളർമാർക്ക് ചാമ്പ്യൻഷിപ്പുകളും വിജയിക്കാൻ കഴിയുമെന്നും ഭുവനേശ്വര്‍ കുമാർ വ്യക്തമാക്കി.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT