Cricket

പന്തിനും പിള്ളേർക്കും സൂര്യാഘാതം; ഡൽഹിയിൽ സൺറൈസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ അഞ്ചാം ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 67 റൺസിന്റെ തകർപ്പൻ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. ഡൽഹിയുടെ മറുപടി 199ൽ അവസാനിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി പോയിന്റ് ടേബിളിൽ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

നേരത്തെ പവർപ്ലേയിൽ വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്-അഭിഷേക് ശർമ്മ സഖ്യം കളം നിറഞ്ഞു. ആദ്യ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് പിറന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. 11 പന്തിൽ 46 റൺസുമായി അഭിഷേക് ശർമ്മ പുറത്തായതോടെ വെടിക്കെട്ടിന് വേ​ഗത കുറഞ്ഞു. പിന്നാലെ എയ്ഡാൻ മാക്രം ഒരു റൺസെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 32 പന്തിൽ 89 റൺസുമായി വീണു. വെടിക്കെട്ട് താരം ഹെൻറിച്ച് ക്ലാസൻ 15 റൺസുമായി മടങ്ങിയത് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി.

നിതീഷ് കുമാർ-ഷബാസ് അഹമ്മദ് സഖ്യം പിടിച്ചുനിന്നത് സൺറൈസേഴ്സ് സ്കോർ 200 കടത്തി. നിതീഷ് 37 റൺസുമായി പുറത്തായി. അവസാനം നിമിഷം വരെ പിടിച്ചുനിന്ന ഷബാസ് അഹമ്മദാണ് സൺറൈസേഴ്സിനെ ഭേദപ്പട്ട സ്കോറിലേക്ക് എത്തിച്ചത്. 29 പന്തിൽ 59 റൺസുമായി താരം പുറത്താകാതെ നിന്നു.

മറുപടി ബാറ്റിം​ഗിൽ ഡൽഹി ക്യാപിറ്റൽസും തിരിച്ചടിച്ചു. ഡൽഹി താരം ജെയ്ക് ഫ്രേസർ അതിവേ​ഗം അർദ്ധ സെഞ്ച്വറി നേടി. പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് സൺറൈസേഴ്സ് മത്സരം വരുതിയിലാക്കി. ജെയ്ക് ഫ്രേസർ 65 റൺസുമായി ടോപ് സ്കോററായി. അഭിഷേക് പോറൽ 42 റൺസെടുത്തു. 44 റൺസുമായി റിഷഭ് പന്ത് പൊരുതി നോക്കി. എന്നാൽ മറ്റാരുടെയും ഇന്നിം​ഗ്സുകൾ ലക്ഷ്യത്തിലേക്ക് എത്തുന്നതല്ലായിരുന്നു. സൺറൈസേഴ്സിനായി നടരാജൻ നാല് വിക്കറ്റെടുത്തു. നിതീഷ് കുമാർ റെഡ്ഡിക്കും മായങ്ക് മാർക്കണ്ടെയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT