Cricket

'ലോകകപ്പിൽ എന്റെ റോൾ എന്ത്?'; ബിസിസിഐയോട് വിരാട് കോഹ്‌ലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ടീമിലെ താരങ്ങളെ സംബന്ധിച്ച് രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ്, അജിത് അ​ഗാർക്കർ തുടങ്ങിയവർ ചർച്ച നടത്തിയെന്നാണ് സൂചന. സൂപ്പർ താരം വിരാട് കോഹ്‌ലിയും ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയും ടീമിലുണ്ടാകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ ലോകകപ്പിൽ തന്റെ റോൾ എന്താണെന്ന് അറിയണമെന്ന് വിരാട് കോഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലിൽ യശസ്വി ജയ്സ്വാൾ മോശം ഫോമിലാണെന്ന് പരിഗണിച്ചാണ് കോഹ്‌ലി ​ആ റോളിലേക്ക് പരി​ഗണിക്കുന്നത്.

മികച്ച ഫോമിലാണെങ്കിലും ശുഭ്മൻ ​ഗില്ലിനെ ബാക്ക് അപ്പ് ഓപ്പണറാക്കാനാണ് സെലക്ടർമാരുടെ തീരുമാനം. കോഹ്‌ലിയുടെ അനുഭവ സമ്പത്ത് തുടക്കം മുതൽ ഉപയോ​ഗപ്പെടുത്തുകയാണ് സെലക്ടർമാരുടെ ലക്ഷ്യം. ഇന്ത്യൻ മധ്യനിരയിലേക്ക് റിങ്കു സിം​ഗ്, ശിവം ദൂബെ, റിയാൻ പരാ​ഗ് തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT