Cricket

മായങ്ക് യാദവ് തിരിച്ചെത്തി; ചെന്നൈയെ എറിഞ്ഞിടാന്‍ ഇറങ്ങുമോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ പേസ് സെന്‍സേഷന്‍ മായങ്ക് യാദവ് തിരിച്ചെത്തി. പരിക്ക് മാറി തിരിച്ചെത്തിയ യുവതാരം ടീമിനൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലഖ്‌നൗ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അടുത്ത മത്സരത്തില്‍ മായങ്ക് ഇറങ്ങിയേക്കുമെന്നാണ് സൂചന. ഏപ്രില്‍ 19നാണ് ലഖ്‌നൗ- ചെന്നൈ മത്സരം.

ഗുജറാത്തിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മായങ്കിന് ഡല്‍ഹി ക്യാപിറ്റല്‍സിനും കൊല്‍ക്കത്തയ്ക്കുമെതിരായ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറുകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആ ഓവറിൽ താരം 13 റൺസ് വഴങ്ങുകയും ചെയ്തു. ഐപിഎല്ലിലെ ഈ സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭൂരിഭാഗം പന്തുകളും 150ന് മുകളിലെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്ന 21 വയസ്സ് മാത്രം പ്രായമുള്ള മായങ്ക് പക്ഷേ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 140ന് താഴെ മാത്രമാണ് എറിഞ്ഞത്.

ഐപിഎൽ 2024ലെ ഏറ്റവും വേഗതയേറിയ പന്തും മായങ്കിന്റേതാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 156.7 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്. പഞ്ചാബിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലുള്ള പന്തെറിഞ്ഞതാണ് മായങ്ക് യാദവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഈ സീസണിലെ ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെൻ്റുകളിൽ ഡൽഹിയിൽ നിന്നുള്ള യുവ പേസർ മികച്ച പ്രകടനമാണ് നടത്തിയത്. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് താരം.

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുക? വിമർശനവുമായി വി ഡി സതീശന്‍

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

SCROLL FOR NEXT