Cricket

'ഫാഫ് എല്ലാ കുറ്റപ്പെടുത്തലുകളും അര്‍ഹിക്കുന്നു'; ആര്‍സിബിയുടെ പരാജയത്തില്‍ ഇര്‍ഫാന്‍ പത്താന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരാജയത്തിന്റെയും മോശം പ്രകടനത്തിന്റെയും പ്രധാന കാരണം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് പരാജയം വഴങ്ങിയിരുന്നു. സീസണിലെ ഏഴ് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണുള്ളത്. ഇതിന് പിന്നാലെയാണ് ഫാഫിനെ കുറ്റപ്പെടുത്തി ഇര്‍ഫാന്‍ രംഗത്തെത്തിയത്.

'ഫാഫ് വളരെക്കാലമായി ആര്‍സിബിക്കൊപ്പമുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ താരലേലത്തിലും താരങ്ങളെ നിലനിര്‍ത്തുന്നതിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീമിന്റെ ഒരു ഡിപാര്‍ട്ട്‌മെന്റിലും സ്ഥിരതയില്ലാത്തതില്‍ ഫാഫ് എല്ലാ കുറ്റപ്പെടുത്തലുകളും അര്‍ഹിക്കുന്നു', ഇര്‍ഫാന്‍ പറയുന്നു.

'ലേലത്തില്‍ ആര്‍സിബി മികച്ച താരങ്ങളെ വാങ്ങിയില്ല. നിങ്ങള്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ സ്‌ക്വാഡിലേക്ക് എത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്', ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

'മര്‍ദ്ദിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ബിഭവ് കുമാര്‍

കനയ്യകുമാറിനും ആപ് കൗണ്‍സിലര്‍ക്കുമെതിരെ ആക്രമണം; പരാതി നല്‍കി

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT