Cricket

കൈവിരലിന് പരിക്ക്; ​ഗ്ലെൻ മാക്‌സ്‌വെല്ലിന്‌ അടുത്ത മത്സരം നഷ്ടമായേക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: റോയൽ ചല‍ഞ്ചേഴ്സ് ബെം​ഗളൂരു മധ്യനിര താരം ​ഗ്ലെൻ ​മാക്‌സ്‌വെല്ലിന് ഐപിഎല്ലിലെ അടുത്ത മത്സരം നഷ്ടമായേക്കും. കൈവിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്. എപ്രിൽ 15ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് റോയൽ ചലഞ്ചേഴ്സിന്റെ അടുത്ത മത്സരം.

ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിട്ടില്ല. ആറ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 32 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളിൽ ഒരു റൺസ് പോലും നേടാൻ മാക്‌സ്‌വെല്ലിന് സാധിച്ചില്ല. ഇതോടെ താരത്തിനെതിരെ ആരാധക പ്രതിഷേധവും ശക്തമാണ്.

സീസണിൽ തിരിച്ചുവരവിനായി ഇനിയുള്ള മത്സരങ്ങൾ റോയൽ ചലഞ്ചേഴ്സിന് നിർണായകമാണ്. ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു ജയമാണ് മാത്രമാണ് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT