Cricket

'രോഹിത് ഭായിക്ക് ഞങ്ങള്‍ അനിയന്മാരെപ്പോലെ, പക്ഷേ...'; കളിയിലെ കാര്യം പറഞ്ഞ് ധ്രുവ് ജുറേല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് യുവതാരം ധ്രുവ് ജുറേല്‍. കളിക്കളത്തിന് പുറത്ത് രോഹിത് യുവതാരങ്ങളെ അനിയന്മാരെപ്പോലെയാണ് കാണുന്നതെന്നും ഗ്രൗണ്ടിലെത്തിയാല്‍ അദ്ദേഹം കര്‍ക്കശക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹതാരങ്ങളോട് വളരെ നല്ല ആത്മബന്ധം കാത്തുസൂക്ഷിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സ് താരമായ ജുറേല്‍ പറഞ്ഞു.

'കളിക്കളത്തിന് പുറത്ത് രോഹിത് ഭായി ഞങ്ങളോട് അനിയന്മാരെ പോലെയാണ് പെരുമാറുന്നത്. പക്ഷേ ഫീല്‍ഡില്‍ അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ്. യുവതാരങ്ങളെ അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ വീഡിയോകളിലൂടെ മനസ്സിലാവും. രോഹിത് ഭായിയുടെ ഒപ്പം നില്‍ക്കുന്നത് രസകരമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്', ജുറേല്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് താരമായ ധ്രുവ് ജുറേല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ക്രിക്കറ്റിന്റെ മറ്റു രണ്ട് ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിക്കാന്‍ ജുറേലിന് സാധിച്ചിട്ടില്ല.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT