Cricket

ഫോം താൽക്കാലികം, ജോസ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർ; കുമാർ സം​ഗക്കാര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: ഐപിഎല്ലിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ജോസ് ബട്ലർ. മോശം ഫോമാൽ ബുദ്ധിമുട്ടിയിരുന്ന ബട്ലറുടെ പ്രകടനം റോയൽ ചലഞ്ചേഴ്സിനെതിരായ വിജയത്തിൽ നിർണായകമായി. പിന്നാലെ താരത്തെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര.

വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാണ് ബട്ലറെന്ന് കുമാർ സംഗക്കാര പറഞ്ഞു. പ്രകടനം മോശമായാൽ വിമർശനങ്ങൾ ഉണ്ടാകും. ഇത്തരം ശബ്ദങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ല. മികച്ച ഫോമിൽ കളിക്കുക താൽക്കാലികം മാത്രമെന്നും കുമാർ സംഗക്കാര വ്യക്തമാക്കി.

അനുഭവസമ്പത്ത് ഏറെയുണ്ടെങ്കിലും താരങ്ങൾക്ക് ​ഗ്രൗണ്ടിൽ ഭയവും സമ്മർദ്ദവും ഉണ്ടാകുമെന്ന് ജോസ് ബട്ലറും പ്രതികരിച്ചു. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ താൻ സന്തോഷിക്കുന്നു. ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഈ സമയത്ത് തിരിച്ചുവരവിന് കഴിയുമെന്ന് സ്വന്തം മനസിനെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും ബട്ലർ വ്യക്തമാക്കി.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT