Cricket

കമ്മിൻസ് താങ്കൾ ധോണിയെ തടഞ്ഞതല്ലേ? മുഹമ്മദ് കൈഫിന്റെ ചോദ്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ക്രിക്കറ്റ് ആരാധകർക്കിടയിൽ കയ്യടി നേടിയിരിക്കുകയാണ് പാറ്റ് കമ്മിൻസ്. ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരായ മത്സരത്തിൽ ഫീൽഡ് തടസപ്പെടുത്തിയ രവീന്ദ്ര ജ‍ഡേജയ്ക്കെതിരായ അപ്പീൽ കമ്മിൻസ് ഇടപെട്ട് പിൻവലിച്ചിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം ഉണ്ടായത്.

ഭുവന്വേശർ കുമാറിന്റെ യോർക്കർ വളരെ പ്രയാസപ്പെട്ട് ജ‍ഡേജ തട്ടിയകറ്റി. എന്നാൽ പന്ത് ഭുവിയുടെ കൈയ്യിൽ തന്നെയെത്തി. ക്രീസിന് വെളിയിലായിരുന്ന ജഡേജയെ പുറത്താക്കാൻ ഭുവന്വേശർ പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. പക്ഷേ തിരികെ ക്രീസിലേക്ക് ഓടിയ ജഡേജയുടെ ശരീരത്തിലാണ് പന്ത് കൊണ്ടത്. ആ സമയം താരം ക്രീസിന് പുറത്തായിരുന്നു.

സൺറൈസേഴ്സ് താരങ്ങൾ അപ്പീലുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ ഒരുപക്ഷേ ഫീൽഡ് തടസപ്പെടുത്തിയതിന് ജഡേജ പുറത്താകുമായിരുന്നു. എന്നാൽ സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് ഇടപെട്ട് അപ്പീൽ പിൻവലിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ് ചോദ്യം ഉന്നയിച്ചിരിക്കുകയാണ്.

മഹേന്ദ്ര സിം​ഗ് ധോണി ക്രീസിൽ വരാതിരിക്കാനല്ലെ കമ്മിൻസ് അപ്പീൽ പിൻവലിച്ചതെന്നാണ് കൈഫിന്റെ ചോദ്യം. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ജഡേജ ക്രീസിൽ തുടരുന്നത് സൺറൈസേഴ്സിന് ​ഗുണകരമാകില്ലേ? ട്വന്റി 20 ലോകകപ്പിൽ ജഡേജയുടെ സ്ഥാനത്ത് വിരാട് കോഹ്‌ലി ആണെങ്കിൽ താങ്കൾ ഇതുപോലെ ചെയ്യുമോയെന്നും കൈഫ് പാറ്റ് കമ്മിൻസിനോട് ചോദിച്ചു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT