Cricket

രാജസ്ഥാന്റെ പിങ്ക് പ്രോമിസ്; 'സോളാർ സിക്സറിൽ' കോളടിച്ച് 78 വീടുകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ : രാജസ്ഥാൻ ബാംഗ്ളൂർ മത്സരം ജയ്പൂരിൽ അരങ്ങേറുമ്പോൾ പതിവ് മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ചിലതുണ്ടായിരുന്നു. മത്സരത്തില്‍ റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയാണ് അണിഞ്ഞിരുന്നത് . രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജഴ്‌സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്.

കടും പിങ്ക് ജഴ്സിയിൽ ഇറങ്ങിയതോടൊപ്പം മറ്റൊരു വാഗ്ദാനവും രാജ്യത്തെ സ്ത്രീകൾക്കായി രാജസ്ഥാൻ റോയൽസ് മുന്നോട്ട് വെച്ചിരുന്നു. ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുമെന്നായിരുന്നു അത്.

ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗളൂരുവിൽ വിരാട് കോഹ്‌ലിയാണ് രാജസ്ഥാന്റെ സോളാർ പാനൽ ചലഞ്ചിന് തുടക്കം കുറിച്ചത്. ബാംഗ്ളൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി. മൊത്തം 13 സിക്സറുകൾ. ബാംഗ്ലൂർ നിരയിൽ കോഹ്‌ലിയും രാജസ്ഥാൻ നിരയിൽ ബട്ട്ലറും നാല് വീതം സിക്‌സറുകൾ നേടി. ബട്ട്ലർ സെഞ്ച്വറിയടിച്ച് രാജസ്ഥാനെ വിജയിപ്പിച്ചതും ഒരു സോളാർ സിക്സറിലൂടെയായിരുന്നു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT