Cricket

വമ്പൻ ജയത്തിന്റെ ആഘോഷമില്ല; പന്തിനും സംഘത്തിനും അഭിനന്ദനവുമായി കിംഗ് ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: വാഹ​നാപകടത്തിൽ ​ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റ് ലോകത്തേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. പഴയ ബാറ്റിം​ഗ് വിസ്ഫോടനത്തിൽ നിന്ന് പന്തിന് യാതൊരു മാറ്റവുമില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പരാജയപ്പെട്ടപ്പോഴും പന്തിന്റെ പ്രകടനം വേറിട്ടു നിന്നു. പിന്നാലെ കൊൽക്കത്ത ടീം ഉടമയും ബോളിവുഡ് ഹീറോയുമായ ഷാരൂഖ് ഖാൻ നേരിട്ടെത്തി റിഷഭ് പന്തിനെയും സംഘത്തെയും അഭിനന്ദിച്ചു.

മത്സരത്തില്‍ റിഷഭ് പന്തിന്റെ ബാറ്റിം​ഗ് പ്രകടനത്തിനിടയിലും ഷാരൂഖ് ഖാൻ അഭിനന്ദനവുമായി എത്തിയിരുന്നു. വെങ്കിടേഷ് അയ്യരിനെ കണ്ണടച്ച് സിക്സ് പറത്തിയ പന്തിന്റെ പ്രകടനമാണ് ബോളിവുഡ് ഹീറോയെ കോരിത്തരിപ്പിച്ചത്. സ്കൂപ്പ് മാത്രകയിലുള്ള പന്തിന്റെ ഷോട്ട് ഫൈൻ ലെഗിൽ അതിർത്തിക്കപ്പുറം കടന്നു. കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ എണീറ്റ് നിന്നാണ് കൈയ്യടിച്ചത്.

106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്. എങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം പന്ത് 55 റൺസെടുത്തു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT