Cricket

കണ്ണടച്ച് സിക്സുമായി റിഷഭ് പന്ത്; എണീറ്റ് നിന്ന് കൈയ്യടിച്ച് ഷാരൂഖ് ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. 106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്. എങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 25 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം പന്ത് 55 റൺസെടുത്തു.

അതിൽ ഒരു സിക്സ് കണ്ണടച്ചാണ് പന്ത് അതിർത്തി കടത്തിയത്. ഡൽഹി ബാറ്റിംഗിന്റെ 12-ാം ഓവറിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൂപ്പർ സിക്സ് ഉണ്ടായത്. ഓവർ എറിയാനെത്തിയ വെങ്കിടേഷ് അയ്യരിനെ ആദ്യ ബോളിൽ റിഷഭ് പന്ത് നാല് റൺ‌സ് അടിച്ചു. രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് നേടി.

മൂന്നാം ബോളിലാണ് പന്തിന്റെ അത്ഭുതപ്പെടുത്തുന്ന സിക്സ് ഉണ്ടായത്. സ്കൂപ്പ് മാത്രകയിലുള്ള പന്തിന്റെ ഷോട്ട് ഫൈൻ ലെഗിൽ അതിർത്തിക്കപ്പുറം കടന്നു. പന്തിന്റെ സിക്സ് കണ്ട കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ എണീറ്റ് നിന്നാണ് കൈയ്യടിച്ചത്. അടുത്ത മൂന്ന് പന്തിലും വെങ്കിടേഷ് അയ്യറിനെ പന്ത് ബൗണ്ടറി കടത്തി. ഈ ഓവറിൽ വെങ്കിടേഷ് അയ്യറിനെതിരെ 28 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT