Cricket

കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ പന്തിന് പിന്നേം പണികിട്ടി; ഇത്തവണ പിഴയൊടുക്കേണ്ടത് ഇരട്ടിത്തുക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 106 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയലക്ഷ്യമായ 273 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

കനത്ത പരാജയത്തിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. സീസണില്‍ രണ്ടാമത്തെ തവണയാണ് പന്തിന് പിഴശിക്ഷ ലഭിക്കുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പന്തിന് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നിരുന്നു.

ഈ സീസണില്‍ രണ്ടാം തവണയും പിഴവ് ആവര്‍ത്തിച്ചതിനാലാണ് പന്തിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. ക്യാപ്റ്റന്‍ മാത്രമല്ല പ്ലേയിങ് ഇലവനിലുള്ള എല്ലാ താരങ്ങളും ഇംപാക്ട് പ്ലേയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്റ്റന്‍ ഒഴികെയുള്ള ടീമംഗങ്ങള്‍ പിഴയായി നല്‍കേണ്ടത്.

നൈറ്റ് റൈഡേഴ്‌സിനെതിരെ ഏറ്റുവാങ്ങിയ പരാജയത്തിലും ഡല്‍ഹിക്ക് ആശ്വസിക്കാവുന്ന പ്രകടനമാണ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം പന്ത് 55 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് പന്ത് അര്‍ദ്ധ സെഞ്ച്വറി നേടുന്നത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT