Cricket

ടിം ഡേവിഡിന് മുമ്പ് പീയുഷ് ചൗളയോ? മുംബൈ ഇന്ത്യൻസ് എന്താണ് ചെയ്യുന്നതെന്ന് ഹർഭജൻ സിംഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ തീരുമാനങ്ങളെ വിമർശിച്ച് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിം​ഗ്. മത്സരത്തിൽ ടിം ഡേവിഡിന് മുമ്പായി ബൗളിം​ഗ് ഓൾറൗണ്ടർ പീയൂഷ് ചൗളയെ മുംബൈ ബാറ്റിം​ഗിനയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹർഭജൻ രംഗത്തെത്തിയത്.

സ്പെഷ്യലിസ്റ്റ് ബാറ്ററായ ടിം ഡേവിഡിന് മുമ്പ് പീയൂഷ് ചൗളയെ അയക്കാൻ ആരാണ് തീരുമാനിച്ചത്. മുംബൈ ഇന്ത്യൻസ് നായകനും മാനേജ്മെന്റും എന്താണ് ചെയ്യുന്നത്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ആരെന്നും ഹർഭജൻ സിം​ഗ് ചോദിച്ചു.

പീയുഷ് ചൗളയ്ക്ക് ആറ് പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ആവേശ് ഖാന്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഷിമ്രോൺ‌ ഹെറ്റ്മയർ ചൗളയെ പിടികൂടി. മത്സരത്തിൽ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറിലേക്ക് മുംബൈ ഒതുങ്ങുകയും ചെയ്തു.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT