Cricket

ഗുജറാത്ത് -ഹൈദരാബാദ് പോരാട്ടം; ഗില്ലോ കമ്മിൻസണോ ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ് : ഞായറാഴ്ച നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റാൻസും സൺറൈസേഴ്സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണിൽ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാൽ റൺ റേറ്റ് ആനുകൂല്യത്തിൽ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസൺ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് 63 റൺസിന് പരാജയപ്പെട്ടു. മറുവശത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് നാല് റൺസിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 31 റൺസിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎൽ ചരിത്രത്തിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതിൽ രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ, 273 റൺസ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നൽകും.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT