Cricket

ബാറ്റിംഗിൽ എനിക്ക് പ്രോത്സാഹനം റിങ്കു സിംഗ്; ദിനേശ് കാർത്തിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: പഞ്ചാബ് കിം​ഗ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക്ക് പുറത്തെടുത്തത്. 38കാരനായ താരത്തിന്റെ ബാറ്റിം​ഗിലാണ് റോയൽ ചലഞ്ചേഴ്സ് വിജയത്തിലേക്ക് നീങ്ങിയത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനോട് ബാറ്റിം​ഗ് തകർച്ച നേരിട്ടപ്പോഴും ബെം​ഗളൂരുവിന് രക്ഷകനായവരിൽ ദിനേശ് കാർത്തിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ വെടിക്കെട്ട് ബാറ്റിം​ഗിന് തനിക്ക് പ്രോത്സാഹനം നൽകിയത് യുവതാരം റിങ്കു സിം​ഗാണെന്ന് പറയുകയാണ് ദിനേശ് കാർത്തിക്ക്.

റിങ്കുവിന്റെ ബാറ്റിം​ഗ് തനിക്ക് പ്രോത്സാഹനമാണ്. റിങ്കുവിനെപ്പോലുള്ള ആക്രമണ ബാറ്റിം​ഗ് നടത്തുന്ന താരങ്ങളെ താൻ നിരീക്ഷിക്കാറുണ്ട്. അതുപോലെ ബാറ്റ് ചെയ്യാൻ താൻ പരിശീലിച്ചു. ട്വന്റി 20യിലെ അവസാന ഓവറുകൾക്കായി താൻ കഠിനാദ്ധ്വാനം നടത്തി. ഇപ്പോൾ ഓരോ ഫീൽഡിനും അനുയോജ്യമായ ഷോട്ടുകൾ തിരഞ്ഞെടുക്കാൻ വരെ തനിക്ക് കഴിയുന്നുണ്ടെന്നും കാർത്തിക്ക് വ്യക്തമാക്കി.

ഈ സീസണിന് ശേഷം ഐപിഎൽ മതിയാക്കാനാണ് ദിനേശ് കാർത്തിക്കിന്റെ തീരുമാനം. 2004ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് വന്ന താരമാണ് കാർത്തിക്ക്. 2022ലെ ട്വന്റി 20 ലോകകപ്പ് വരെയും പല ഘട്ടങ്ങളിലായി കാർത്തിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുണ്ട്.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT