Cricket

വാക്കുപാലിച്ച് മഹീന്ദ്ര ഗ്രൂപ്പ്; സർഫറാസ് ഖാന്‍റെ പിതാവിന് ഥാർ സമ്മാനമായി നല്‍കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനും കുടുംബത്തിനും ഥാര്‍ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ സര്‍ഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് ഥാര്‍ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. മകനെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ പിതാവും പരിശീലകനുമായ നൗഷാദ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബിസിസിഐ പുറത്തിറക്കിയ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.

ഇപ്പോള്‍ ഥാര്‍ സമ്മാനമായി ലഭിച്ചെന്ന് വിവരം സര്‍ഫറാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിതാവ് നൗഷാദിനൊപ്പം വാഹനം ഏറ്റുവാങ്ങാന്‍ സര്‍ഫറാസ് ഖാനും എത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സര്‍ഫറാസ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സര്‍ഫറാസ് അര്‍ദ്ധ സെഞ്ച്വറി തികച്ചിരുന്നു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ സര്‍ഫറാസിന് ബിസിസിഐ വാര്‍ഷിക കരാര്‍ അനുവദിക്കുകയും ചെയ്തു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT