Cricket

ഐപിഎൽ ഫൈനൽ ചെപ്പോക്കിൽ, രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ അഹമ്മദാബാദിൽ; റിപ്പോർട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിന്റെ കലാശപ്പോരിന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയം വേദിയാകുമെന്ന് റിപ്പോർട്ട്. ബിസിസിഐ ഒഫീഷ്യലുകളെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മെയ് 26നാകും ഫൈനൽ മത്സരം നടക്കുക. രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്നും സൂചനയുണ്ട്.

ഒന്നാം ക്വാളിഫയറും എലിമിനേറ്റർ മത്സരത്തിനുമാണ് ‌അഹമ്മദാബാദ് വേദിയാകുക. രണ്ടാം ക്വാളിഫയർ മത്സരം മുംബൈയിലാണ് നടക്കുക. നിലവിലത്തെ ചാമ്പ്യന് ഫൈനൽ വേദി അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. മഹേന്ദ്ര സിം​ഗ് ധോണിയുടെ അവസാന ഐപിഎല്ലായി കരുതുന്നതിനാൽ ഇതിഹാസ താരത്തോടുള്ള ആദരവും വേദി നിർണയത്തിന് പിന്നിലുണ്ട്.

അതിനിടെ ഐപിഎല്ലിന്റെ മുഴുവൻ മത്സരക്രമങ്ങളും പുറത്തുവിടാൻ ബിസിസിഐ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധമില്ലാത്ത വിധമാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്.

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT