Cricket

എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞില്ല; ചെപ്പോക്കിലെ തോൽവിക്ക് കാരണം പറഞ്ഞ് ദിനേശ് കാർത്തിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്. ഭേദപ്പെട്ട സ്കോർ ഉയർത്തിയിട്ടും ബൗളിം​ഗിൽ ബെം​ഗളൂരു നിര തീർത്തും പരാജയമായി. മത്സരത്തിലുടനീളം എതിർ ടീമിനെ പ്രതിരോധത്തിലാക്കാൻ കഴിയാതിരുന്നതാണ് തോൽവിക്ക് കാരണമെന്ന് ബെം​ഗളൂരു വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക് പറഞ്ഞു.

റോയൽ ചലഞ്ചേഴ്സിന് വലിയൊരു ബാറ്റിം​ഗ് ലൈനപ്പുണ്ട്. ആക്രമിച്ച് കളിക്കാനാണ് ബെം​ഗളൂരു താരങ്ങൾക്ക് ഇഷ്ടം. അത് എതിർ ടീമിനെ എപ്പോഴും സമ്മർദ്ദത്തിലാക്കാനാണ്. എല്ലാ താരങ്ങളും എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കണം. അനുജ് റാവത്തും താനും അതാണ് ചെയ്യാൻ ശ്രമിച്ചതെന്നും കാർത്തിക്ക് പറഞ്ഞു.

മത്സരത്തിൽ ഒരു ഘട്ടത്തിൽ ബെം​ഗളൂരു അഞ്ചിന് 78 എന്ന നിലയിൽ തകർന്നിരുന്നു. പിന്നാലെ ദിനേശ് കാർത്തിക്കിന്റെയും അനുജ് റാവത്തിന്റെയും ബാറ്റിം​ഗാണ് ബെം​ഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT