Cricket

ഐപിഎല്ലിന് വർണാഭമായ തുടക്കം; ഉദ്ഘാടന ചടങ്ങിലും സർപ്രൈസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് വർണാഭമായ തുടക്കം. 6.40തോടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. ലേസർ ഷോയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. പിന്നാലെ ദേശീയ പതാകയേന്തി സൂപ്പർതാരം അക്ഷയ് കുമാർ ആ​ദ്യം വേദിയിലേക്ക് എത്തി. തൊട്ടുപിന്നാലെ ടൈഗർ ഷ്രോഫ് വേദിയിലേക്ക് എത്തി.

മിനിറ്റുകൾ നീണ്ട നൃത്തരം​ഗങ്ങൾക്ക് ശേഷം ഇരുവരും ബൈക്കിൽ സ്റ്റേഡിയം ചുറ്റിയത് ആരാധകർക്ക് ആവേശമായി. പിന്നാലെ സോനു നി​ഗവും എ ആർ റഹ്മാനും വേദിയിലെത്തി. പരിപാടിക്ക് കൊഴുപ്പേകി വിണ്ണിൽ പൂരവർണങ്ങൾ നിറഞ്ഞു. ​ഗായകൻ മോഹിത് ചൗഹാന്റെ രം​ഗപ്രവേശനം ആരാധകർക്കായി സർപ്രൈസായി.

ഇതിന് പിന്നാലെ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ അരുൺ സിം​ഗ് ധുമാൽ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവർ വേദിയിലേക്ക് എത്തി. ഒപ്പം റോയൽ ചലഞ്ചേഴ്സ് നായകൻ ഫാഫ് ഡു പ്ലെസിസ് വേദിയിൽ വന്നു. ഒടുവിൽ ഉദ്ഘാടന പരിപാടികൾക്ക് അവസാനം കുറിച്ച് ഐപിഎൽ ട്രോഫിയുമായി ചെന്നൈ നായകൻ റുതുരാജ് ​ഗെയ്ക്ക്‌വാദും രം​ഗത്തെത്തി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT