Cricket

ഭൂമിയോളം വിനീതനാകു...; ഇന്ത്യൻ പേസർക്ക് സച്ചിൻ നൽകിയ മുന്നറിയിപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഒരുപാട് ക്രിക്കറ്റ് താരങ്ങൾക്ക് പ്രോത്സാഹനമായ താരമാണ് സച്ചിൻ തെണ്ടുൽക്കർ. കളിക്കളത്തിനുള്ളിലും സഹതാരങ്ങൾക്ക് സച്ചിന്റെ പിന്തുണ ഏറെ ​ഗുണം ചെയ്തു. ഇത്തരത്തിൽ ഒരു അനുഭവം തുറന്ന് പറയുകയാണ് ഇന്ത്യൻ മുൻ പേസർ വരുൺ ആരോൺ. അരങ്ങേറ്റ ടെസ്റ്റിൽ വിക്കറ്റെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ സമയത്താണ് സച്ചിന്റെ വാക്കുകൾ തനിക്ക് ​ഗുണം ചെയ്തതെന്ന് താരം പറയുന്നു.

2011ൽ വാങ്കഡെയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് താൻ അരങ്ങേറ്റം കുറിച്ചത്. ബാറ്റിം​ഗിന് അനുകൂലമായ പിച്ചായിരുന്നു മുംബൈയിലേത്. വെസ്റ്റ് ഇൻഡീസ് സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 500 കടന്നു. വിക്കറ്റൊന്നും ലഭിക്കാതെ താൻ സങ്കടപ്പെട്ടിരുന്നു. അപ്പോഴാണ് സച്ചി‍ന്റെ വാക്കുകൾ തനിക്ക് പ്രോത്സാഹനമായതെന്ന് ആരോൺ പറഞ്ഞു.

എന്തുകൊണ്ടാണ് താങ്കൾ വിഷമിച്ചിരിക്കുന്നതെന്ന് സച്ചിൻ ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് 21 ഓവർ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാത്തതെന്ന് താൻ മറുപടി നൽകി. ക്രിക്കറ്റ് കരിയറിൽ ആദ്യ ലോകകപ്പ് നേട്ടത്തിന് താൻ 22 വർഷം കാത്തിരുന്നുവെന്ന് സച്ചിൻ മറുപടി നൽകി. കഴിയുന്നത്ര വിനീതനാകു, എന്നിട്ട് പന്തെറിയുവെന്നും സച്ചിൻ ഉപദേശിച്ചു. അടുത്ത പന്തിൽ തന്നെ തനിക്ക് വിക്കറ്റ് ലഭിച്ചെന്നും ആരോൺ വ്യക്തമാക്കി.

മത്സരത്തിലാകെ മൂന്ന് വിക്കറ്റുകൾ നേടാനും ആരോണിന് കഴിഞ്ഞു. മത്സരത്തിൽ 166 റൺസടിച്ച ഡാരൻ ബ്രാവോയുടെ വിക്കറ്റാണ് തനിക്ക് ലഭിച്ചത്. പിന്നീട് കാർട്ടൺ ബോയുടെയും ഡാരൻ സാമിയുടെയും വിക്കറ്റ് സ്വന്തമാക്കാനും തനിക്ക് സാധിച്ചെന്നും ആരോൺ പ്രതികരിച്ചു.

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഒഴിഞ്ഞ് മാറി ആരോഗ്യമന്ത്രി

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

SCROLL FOR NEXT