Cricket

രഞ്ജി ട്രോഫി ഫൈനൽ; മുംബൈയുടെ മധ്യനിരയുടെ പ്രകടനത്തിൽ നിരാശ പങ്കുവെച്ച് സച്ചിൻ ടെൻഡുൽക്കർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരായ മുംബൈ മധ്യനിരയുടെ തകര്‍ച്ചയില്‍ നിരാശ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയും ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും ഉള്‍പ്പെടുന്ന മുംബൈ മധ്യനിരയുടെ പ്രകടനത്തിലുള്ള നിരാശ സോഷ്യല്‍ മീഡിയയിലൂടെയാണ് സച്ചിന്‍ പങ്കുവെച്ചത്.

സന്ദര്‍ശക ബൗളര്‍മാരുടെ പോരാട്ടത്തെ സച്ചിന്‍ പ്രശംസിച്ചപ്പോള്‍ ആതിഥേയരായ മുംബൈയുടെ 'സാധാരണ ബാറ്റിംഗ്' പ്രകടനത്തെ അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിമര്‍ശിച്ചു. ഒരു നല്ല തുടക്കത്തിന് ശേഷം മുംബൈയുടെ ബാറ്റര്‍മാര്‍ സാധാരണ ക്രിക്കറ്റ് കളിച്ചു. മറുവശത്ത് വിദര്‍ഭ കാര്യങ്ങള്‍ ലളിതമായി ചെയ്തു, മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. മത്സരം പുരോഗമിക്കുമ്പോള്‍ ഈ ഗെയിമില്‍ നിരവധി ആവേശകരമായ സെഷനുകള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിക്കറ്റില്‍ പുല്ല് ഉണ്ട്, പക്ഷേ കളി പുരോഗമിക്കുമ്പോള്‍ പന്ത് തിരിയുകയും സ്പിന്നര്‍മാരെ സഹായിക്കുകയും ചെയ്യും. മുംബൈ ഓപ്പണര്‍മാരുടെ മികച്ച കൂട്ടുകെട്ടിന് ശേഷം കളിയില്‍ തിരിച്ചെത്തിയതില്‍ വിദര്‍ഭ സന്തോഷിക്കും. ആദ്യ സെഷന്‍ വിദര്‍ഭയുടേതായിരുന്നു' സച്ചിന്‍ എക്‌സില്‍ കുറിച്ചു.

വിദര്‍ഭയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ആദ്യ ഇന്നിങ്‌സില്‍ 224 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ഷര്‍ദ്ദുല്‍ താക്കൂറാണ് (75) മുംബൈയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും ഭൂപന്‍ ലാല്‍വാനിയും ആദ്യവിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടിന്റെ മികച്ച തുടക്കം നല്‍കിയിരുന്നു. യാഷ് താക്കൂര്‍ ഓപ്പണിങ്ങ് സഖ്യത്തെ പിരിച്ചു. 69 പന്തില്‍ 75 റണ്‍സെടുത്ത ഷര്‍ദ്ദുല്‍ താക്കൂറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പൃഥ്വി ഷാ (46), ഭൂപെന്‍ ലാല്‍വാനി (37), തുഷാര്‍ ദേശ്പാണ്ഡെ (14), ഷംസ് മുലാനി (13) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. വിദര്‍ഭയ്ക്ക് വേണ്ടി ഹര്‍ഷ് ദുബേയും യഷ് താക്കൂറും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ടും ആദിത്യ താക്കറെ ഒന്നും വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയും തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ധ്രുവ് ഷോറെയ് (0), അമന്‍ മൊഖഡെ (8), കരുണ്‍ നായര്‍ (0) എന്നിവരെയാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. 21 റണ്‍സെടുത്ത ഓപ്പണര്‍ അഥര്‍വ തൈഡെയ്‌ക്കൊപ്പം ആദിത്യ താക്കറെയാണ് ക്രീസിലുള്ളത്.

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി; സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും സത്യം പുറത്തു വരും: ചെന്നിത്തല

ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

വേദനയകലുന്നില്ല; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

SCROLL FOR NEXT