Cricket

സ്പിന്‍ കെണിയൊരുക്കി കുല്‍ദീപും അശ്വിനും; ഇംഗ്ലണ്ടിനെ 218ന് പുറത്താക്കി ഇന്ത്യ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധര്‍മ്മശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്. ധര്‍മ്മശാലയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ദിനം മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ 57.4 ഓവറില്‍ എറിഞ്ഞിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്.

കുല്‍ദീപ് 72 റണ്‍സുകള്‍ വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് ജഡേജയും പിഴുതെറിഞ്ഞു. ഇന്ത്യന്‍ സ്പിന്‍ കെണിക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് ഇംഗ്ലീഷ് പടയില്‍ പിടിച്ചുനിന്നത്. 108 പന്തില്‍ 79 റണ്‍സ് നേടിയ ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

മഞ്ഞപ്പിത്തം: കേസുകൾക്കൊപ്പം മരണ സംഖ്യയും കൂടുന്നു, ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; എല്‍ഡിഎഫിന് തലവേദന

SCROLL FOR NEXT